കറക്കിത്തിരിച്ച് കളി പിടിക്കാൻ ഇന്ത്യ ; കിവികളെ എറിഞ്ഞു വീഴ്ത്താൻ ഇന്ത്യയ്ക്ക് നേടേണ്ടത് 9 വിക്കറ്റുകൾ

കാണ്‍പുര്‍ : ആദ്യ ടെസ്റ്റിന്റെ അവസാന ദിനത്തില്‍ ചേസിംഗിനിറങ്ങുന്ന കിവികളെക്കാത്ത് സ്പിന്‍ കെണിയൊരുക്കി  ഇന്ത്യ.284 റണ്‍സിന്റെ വിജയലക്ഷ്യം തേടി ഇറങ്ങിയ ന്യൂസിലാന്റിന് ഒരു വിക്കറ്റ് നഷ്ട്ടമായി. അവസാന ദിനമായ ഇന്ന് 9 വിക്കറ്റുകൾ വീഴ്ത്താനായാൽ ഇന്ത്യക്ക് വിജയിക്കാം.

Advertisements

കിവീസിന്റെ ബൗളിംഗില്‍ സ്പിന്‍ ബൗളേഴ്സിന് കാര്യമായ സഹായം നല്‍കിയില്ലെങ്കിലും കാണ്‍പുരിലെ പിച്ചില്‍ ആദ്യ ഇന്നിംഗ്സിലെ പ്രകടനം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ആവര്‍ത്തിക്കാനായാല്‍ വിജയം ഉറപ്പാണ്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡ് പൊരുതിനിന്നാല്‍ കളി കടുപ്പമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ ഇന്നിംഗ്സില്‍ 345 റണ്‍സ് നേടിയിരുന്ന ഇന്ത്യ കിവികളുടെ ഒന്നാം ഇന്നിംഗ്സ് 296ല്‍ അവസാനിപ്പിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 234/7ല്‍ ഇന്ത്യ ഡിക്ളയര്‍ ചെയ്തു. ഇതോടെ 284 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ഇന്നിംഗ്സിനിറങ്ങിയ കിവീസ് നാലാം ദിവസമായ ഇന്നലെ കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാലു റണ്‍സെന്ന നിലയിലാണ്. ഇനി വിജയിക്കാൻ 280 റണ്‍സ് കൂടിയാണ് സന്ദര്‍ശകര്‍ക്ക് വേണ്ടത്. അവസാന ദിനത്തിൽ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനായാൽ ന്യൂസിലാന്റിന് സമനില നേടാനാവും.

അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ അയ്യർ രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധസെഞ്ച്വറി നേടി.ഇതോടെ അരങ്ങേറ്റ മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനായി ശ്രേയസ് അയ്യര്‍ ചരിത്രം കുറിച്ചു. ആദ്യ ഇന്നിംഗ്സില്‍ 105 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 65 റണ്‍സുമാണ് അയ്യര്‍ നേടിയത്.

Hot Topics

Related Articles