ചങ്ങനാശേരിയിൽ കൊവിഡ് പോരാളികളെ ആദരിച്ചു

ചങ്ങനാശേരി : ചെത്തിപ്പുഴ സർഗക്ഷേത്ര കൾചറൽ ആൻഡ് ചാരിറ്റബിൾ സെന്റെറിന്റെ നേതൃത്വത്തിൽ വാഴപ്പള്ളി പഞ്ചായത്തിന്റെ സഹകരണത്തോടെ കൊവിഡ് പോരാളികളെ
ആദരിച്ചു. ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ ജോസഫ് വാണിയപുരക്കൽ
ഉദ്ഘാടനം ചെയ്തു.

Advertisements

സർഗക്ഷേത്ര രക്ഷാധികാരി ഫാ തോമസ് ചൂളപ്പറമ്പിൽ
അദ്ധ്യക്ഷത വഹിച്ചു. സർഗക്ഷേത്ര ഡയറക്ട്ർ ഫാ അലക്‌സ് പ്രായിക്കളം,
സെക്രട്ടറി വർഗീസ് ആന്റണി, വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
സോഫി ലാലിച്ചൻ, വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു മൂലയിൽ,
വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലാലിമ്മ ടോമി, ജിജി
ഫ്രാൻസിസ്, ജോസ് ജോൺസ് പുതിയപറമ്പിൽ അഡ്വ റോയ് തോമസ്, വി ജെ ലാലി, എസ്. പ്രേമചന്ദ്രൻ, ജമുന ഫ്രാൻസിസ്, ജോർജ് വർക്കി, രാജു ജോർജ് തുടങ്ങിയവർ
പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോട്ടോർ വാഹന വകുപ്പ് തൃശൂർ സോൺ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട്
കമ്മീഷണർ ജിജി ജോർജ് കോട്ടപ്പുറത്തിനേയും (കൺവീനർ സർഗക്ഷേത്ര) ഇടുക്കി
ജില്ല ക്രൈം ബ്രാഞ്ച് എസ് പി വി . യു കുര്യക്കോസിനെയും വാഴപ്പള്ളി
പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 100ൽ അധികം ആളുകളെയും ആദരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.