യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽസ് :മാഞ്ചസ്റ്റര്‍ സിറ്റിX ഇന്‍റര്‍ മിലാൻ ;ജൂൺ 10ന് അറ്റാരുക്ക് സ്റ്റേഡിയത്തില്‍

ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ അരങ്ങ് ഒരുങ്ങി കഴിഞ്ഞു.ജൂണ്‍ പത്തിന് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്‍റര്‍ മിലാനെ ഇസ്ഥാന്‍ബുളിലെ അറ്റാരുക്ക് സ്റ്റേഡിയത്തില്‍ വെച്ച്‌ നേരിടും.ഇന്നലെ നടന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത നാല് ഗോളിന് നിലവിലെ ചാമ്ബ്യന്മാരായ റയലിനെ സിറ്റി തോല്‍പ്പിച്ചു.അഗ്രിഗേറ്റ് സ്കോര്‍ 5-1.

Advertisements

ഇന്നലെ ആദ്യ മിനിറ്റ് മുതല്‍ക്ക് തന്നെ അക്രമിച്ച്‌ കളിച്ച സിറ്റി എന്തൊരു നീക്കം നടത്താനും റയലിനെ സമ്മതിച്ചില്ല.ആദ്യ പാദത്തില്‍ ഫോം മങ്ങിയ ബെര്‍ണാര്‍ഡോ സില്‍വയാണ് സിറ്റിക്ക് വേണ്ടി ആദ്യ രണ്ടു ഗോളുകള്‍ നേടിയത്.ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ തന്നെ മാനസികമായി റയല്‍ അടിയറവ് പറഞ്ഞിരുന്നു.പല മികച്ച സേവുകളും നടത്തിയ കോര്‍ട്ട്വ മാത്രം ആയിരുന്നു റയലിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റുഡിഗറിനു പകരം ടീമിലേക്ക് എത്തിയ മിലിട്ടാവോ ഓണ്‍ ഗോള്‍ നേടിയതോടെ എല്ലാ പ്രതീക്ഷകളും റയലിന് നഷ്ട്ടം ആയി.89 ആം മിനുട്ടില്‍ ഹാലണ്ടിനു പകരം വന്ന അര്‍ജന്‍റ്റയിന്‍ സ്ട്രൈക്കര്‍ അല്‍വാറസ് സിറ്റിക്ക് വേണ്ടി നാലാം ഗോളും നേടി.

ഇതോടെ ചാമ്ബ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ റയലിന് ഈ സീസണില്‍ വെറും ഒറ്റ ട്രോഫി മാത്രമേ പറയാന്‍ ഉള്ളൂ. ഒസാസുനക്കെതിരെ നേടിയ കോപ ഡേല്‍ റിയ കിരീടം ആണത്.

Hot Topics

Related Articles