എന്റെ വായിലൊക്കെ ലഹരി കുത്തിക്കയറ്റിയിട്ടുണ്ട്;ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ എന്ന് പറഞ്ഞ് ;ലഹരി ഉപയോഗം സംബന്ധിച്ച പ്രസ്താവനയിൽ ധ്യാനിന് മറുപടിയുമായി ടിനി ടോം

കൊച്ചി: അടുത്തിടെ നടന്‍ ടിനി ടോം സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച്‌ നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു.
മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ തുടര്‍ന്നാണ് മകനെ അഭിനയിക്കാന്‍ വിടാത്തതെന്നുമാണ് ടിനി ടോം പറഞ്ഞത്. കൂടാതെ മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന നടന്റെ പല്ലുകള്‍ പൊടിഞ്ഞെന്നും ഇനി അദ്ദേഹത്തിന്റെ എല്ലുകളാണ് പൊടിയുകയെന്നും ടിനി ടോം പറഞ്ഞിരുന്നു.

Advertisements

എന്നാല്‍ പ്രസ്താവന ചര്‍ച്ചയായതോടെ നിരവധി പേരാണ് അഭിപ്രായം പങ്കുവച്ച്‌ രംഗത്തെത്തിയത്. ഇതില്‍ ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണമാംണ് ഏറെ ചര്‍ച്ചയായത്. മകന് ബോധമുണ്ടെങ്കില്‍ ഇതൊന്നും ഉപയോഗിക്കില്ലെന്നും ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരുത്തന്‍ നശിക്കണമെന്ന് തീരുമാനിച്ചാല്‍ അവന്‍ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കില്‍ അവന്‍ ഉപയോഗിക്കില്ലല്ലോ അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കയറ്റി തരില്ല. ബോധമുള്ള ഒരുത്തനാണെങ്കില്‍ അത് ഉപയോഗിക്കില്ല, അത്രയേ ഉള്ളൂവെന്ന് ധ്യാന്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോഴിതാ ധ്യാനിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ടിനി ടോം. അന്ന് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കുന്നതിനിടെയാണ് ധ്യാനിന് മറുപടി നല്‍കിയത്. പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

എന്റെ കുടുംബാംഗങ്ങളെ പോലെയാണ് സിനിമ സഹപ്രവര്‍ത്തകരെ ഞാന്‍ കാണുന്നത്. അവരെ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടിയല്ല. പക്ഷേ, അങ്ങനെയുള്ളവരെ റോള്‍ മോഡലാക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ അതില്‍ സംസാരിച്ചത്. കയ്യടി കിട്ടാന്‍ വേണ്ടിയല്ല ഞാന്‍ ആ പ്രസ്താവന നടത്തിയതെന്നും ടിനി ടോം പറഞ്ഞു.

ആദ്യം ഇതുമായി ബന്ധപ്പെട്ട് രംഗത്തെത്തിയത്. ധ്യാനാണ്. ധ്യാന്‍ തന്നെ ധ്യാന്റെ സുഹൃത്തുക്കളോട് പറഞ്ഞു, ടിനി ചേട്ടനെ കൊണ്ട് അതല്ല ഉദ്ദേശിച്ചത്. കാരണം, ആ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത് ഇത്രയേ ഉള്ളൂ. മകന്റെ വായില്‍ ആരും ലഹരി കുത്തിക്കയറ്റില്ലെന്ന്, എന്നാല്‍ എന്റെ വായിലൊക്കെ ലഹരി കുത്തിക്കയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ എന്ന് പറഞ്ഞായിരുന്നു അത്.

എന്റെ മകനാണല്ലോ, അത്, ചിലപ്പോള്‍ അവരുടെ കൂട്ടത്തില്‍ നില്‍ക്കുബോള്‍ സംശയിക്കാം. ഇത് സിനിമയിലുണ്ടെന്ന് പറഞ്ഞിട്ടല്ല, എനിക്ക് കോണ്‍ഫിഡന്‍സാണ്, എന്നാല്‍ എന്റെ വീട്ടുകാര്‍ സിനിമക്കാരല്ലല്ലോ. അവര്‍ ടിവിയിലും മറ്റുമൊക്കെ കാണുന്നത് ഇത് തന്നെയാണ്. അവര്‍ക്ക് ഒരു ഭയമുണ്ടാകുമല്ലോ.

എന്നാല്‍ ധ്യാന്റെ മുഴുവന്‍ അഭിമുഖത്തില്‍ അവന്‍ കൃത്യമായി പറയുന്നുണ്ട്. ഞാന്‍ പത്തിരുപത് വയസുവരെ ലിക്വിഡ് സോളിഡ് ഗ്യാസില്‍ അഡിക്റ്റ് ആയിട്ടുണ്ട്. ടീനേജ് പിരീഡില്‍ എന്തും സംഭവിക്കാം. അത് അവരുടെ കുറ്റമല്ല, പ്രായത്തിന്റെ ഒരു പ്രശ്‌നമാണ്. എന്നാല്‍ ധ്യാന്‍ ടിനിയെ തള്ളി, ഒരിക്കലും തള്ളില്ല. കാരണം, ധ്യാനിന് അറിയാം ഇതിന്റെയൊക്കെ കാര്യങ്ങള്‍- ടിനി ടോം പറഞ്ഞു.

അതേസമയം, സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ മകന് അവസരം ലഭിച്ചെന്നും എന്നാല്‍ ലഹരി ഉപയോഗത്തെ തുടര്‍ന്ന് ഭാര്യ വിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. സിനിമ ലൊക്കേഷനിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ഭയം കാരണം അഭിനയിക്കാന്‍ വിട്ടില്ലെന്നാണ് ടിനി പറഞ്ഞത്. കൂടാതെ മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഒരു നടന്റെ പല്ല് പൊടിയുന്നുണ്ടെന്നും അടുത്തത് എല്ലാണ് പൊടിയുകയെന്നും ടിനി പറഞ്ഞിരുന്നു

Hot Topics

Related Articles