ന്യൂഡല്‍ഹി: ഐ.സി.എസ്.സി പത്താം ക്ലാസ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ ഇന്ന് (നവംബര്‍ 29) ആരംഭിക്കും. പേപ്പര്‍ വണ്‍ ഇംഗ്ലീഷാണ് ആദ്യത്തെ പരീക്ഷ. മള്‍ട്ടിപിള്‍ ചോയ്സ് രീതിയിലാണ് പരീക്ഷ നടത്തുന്നത്. 11 മണിക്ക് ആരംഭിക്കുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണ്. ഡിസംബര്‍ 16 വരെയാണ് പരീക്ഷ.പരീക്ഷ ഹാളിലേക്ക് എത്തുമ്പോള്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡ് കൈയില്‍ കരുതേണ്ടതുണ്ട്. നിര്‍ദിഷ്ഠ സ്കൂള്‍ അധികാരികളില്‍ നിന്നുമാണ് അഡ്മിറ്റ് കാര്‍ഡ് കൈപ്പറ്റേണ്ടത്.
കണക്ക് അടക്കമുള്ള ചില വിഷയങ്ങള്‍ ഒന്നര മണിക്കൂറായിരിക്കും. ഐ.സി.എസ്.ഇ പരീക്ഷ രാവിലെ 11 മണിക്ക് തുടങ്ങുമ്പോള്‍ ഐ.എസ്.സി പരീക്ഷ ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങും. ക്ലാസ് മുറികളും പരിസരവും അണുമുക്തമാക്കുന്നതിനാണ് ഇത്തരത്തില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്.നവംബര്‍ 22ന് ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പേപ്പറോടെ ഐ.എസ്.സി പരീക്ഷ ആരംഭിക്കും. ഐ.സി.എസ്.ഇയില്‍ ആദ്യ ദിനമായ നവംബര്‍ 29ന് ഇംഗ്ലീഷ് ലാങ്ക്വേജ് പേപ്പറായിരിക്കും. ചോദ്യപേപ്പര്‍ വായനയ്ക്കായി 10 മിനിറ്റ് സമയം അനുവദിക്കും