കൊവിഡ് ഒമൈക്രോൺ വൈറസ്; പുതിയ വകഭേദത്തിൽ വിലക്കുമായി രാജ്യങ്ങൾ; ഒറ്റപ്പെടുത്തരുതെന്നു ദക്ഷിണാഫ്രിക്ക

ലണ്ടൻ: കൊവിഡിന്റെ പുതിയ വകഭേദം: ഒമൈക്രോൺ കൂടുതൽ രാജ്യങ്ങളിലേയ്ക്ക് പടർന്നു പിടിച്ചതോടെ യാത്രാവിലക്കുമായി കൂടുതൽ രാജ്യങ്ങൾ രംഗത്ത്. ഇതിനിടെ തങ്ങളുടെ ഒറ്റപ്പെടുത്തരുതെന്ന് ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ച് ദക്ഷിണാഫ്രിക്കയും രംഗത്ത് എത്തി.

Advertisements

കൊവിഡിൻറെ പുതിയ വകഭേദമായ ഒമൈക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ടുചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡിലെത്തിയ പതിമൂന്ന് പേരിൽ രോഗം കണ്ടെത്തി. ഇതോടെ നെതർലൻഡിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കാനഡയിൽ രണ്ട് പേർക്കും, ഓസ്ട്രിയയിൽ ഒരാൾക്കും ഒമൈക്രോൺ സ്ഥിരീകരിച്ചു. ബ്രിട്ടണിലും മൂന്ന് പേരിൽ രോഗം കണ്ടെത്തി. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടകളിലും പൊതുവാഹനങ്ങളിലും വീണ്ടും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തി. ബംഗ്ലാദേശ്, ശ്രീലങ്ക, തായ്ലൻഡ്, ഹംഗറി, പാകിസ്ഥാൻ, മൗറീഷ്യസ്, ഇൻഡോനേഷ്യ, സൗദി അറേബ്യ, മാലദ്വീപ് എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കൻ വിമാനങ്ങൾ റദ്ദാക്കി. ഒരു കേസ് റിപ്പോർട്ട് ചെയ്തതോടെ ഇസ്രയേൽ രാജ്യാതിർത്തികൾ അടച്ചു.

അതേസമയം ആഫ്രിക്കൻ രാജ്യങ്ങൾക്കെതിരായ യാത്രാ വിലക്ക് ദൗർഭാഗ്യകരമാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ പ്രതികരിച്ചു. ജി20 ഉച്ചകോടി തീരുമാനങ്ങൾക്ക് വിരുദ്ധമാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles