കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും ജാഗ്രത ലേഖകന്‍
കോട്ടയം: നഗരമധ്യത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഡി ഫ്രൂട്‌സ് എന്ന കടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. യാത്രക്കാര്‍ക്കും കടയിലുണ്ടായിരുന്ന ആളുകള്‍ക്കും പരിക്കേറ്റില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ദുരന്തം ഒഴിവായത്. രാവിലെ 11.30 ഓടെ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമായിരുന്നു അപകടം. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഭാഗത്ത് നിന്നും ടിബി റോഡ് ഭാഗത്തേക്ക് എത്തിയ കാര്‍ നിയന്ത്രണം വിട്ട് അതിവേഗത്തില്‍ കടയ്ക്കുള്ളിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാറിന്റെ ബ്രേക്ക് നഷ്ടമായതോടെയാണ് പൊതുമരാമത്ത് ഗസ്റ്റ് ഹൗസിന് സമീപത്തെ ഡി ഫ്രൂട്‌സ് എന്ന കടയിലേക്ക് ഇടിച്ച് കയറിയത്. വാഹനം പാഞ്ഞ് വരുന്നത് കണ്ട് വഴിയാത്രക്കാരും കടയിലുണ്ടായിരുന്ന ആളുകളും ഒടിമാറി. ഇതോടെ വന്‍ദുരന്തം ഒഴിവായി.
ഇവിടെ വണ്‍വേ ആയതിനാല്‍ എതിര്‍വശത്ത് നിന്ന് മറ്റ് വാഹനങ്ങള്‍ വരാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. കടയ്ക്ക് സാരമായ കേടുപാടുകളുണ്ടായി. സംഭവത്തെ തുടര്‍ന്ന് പത്ത് മിനിറ്റോളം ഈ റോഡില്‍ ഗതാഗതം നിലച്ചു.