മെസ്സിയോ ലെവനോ മികച്ചതാര് ! കാ​ല്‍​പ​ന്ത് കളിയിൽ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച​ പ്ലയറെ ഇന്ന് അറിയാം ; ബാ​ല​ണ്‍ ദി ​ഓ​ർ പുരസ്‌കാര പ്രഖ്യാപനം ഇന്ന്

സൂ​റി​ക്​: കാ​ല്‍​പ​ന്ത് കളിയിൽ  ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച​ പ്ലയറെ ഇന്ന് അറിയാം. ലോക ഫുട്‌ബോൾ ഇതിഹാസം മെസിയും പോ​ള​ണ്ട്​ താ​രം റോ​ബ​ര്‍​ട്ട്​ ലെ​​വ​ന്‍​ഡോ​വ്​​സ്​​കി​യും തമ്മിലായിരിക്കും ശക്തമായ പോരാട്ടം.എന്തായാലും ലോക ഫുട്‌ബോൾ ആരാധകർ കാ​തോ​ര്‍​ത്ത്​ കാത്തിരിക്കുന്ന മുഹൂർത്തത്തിന് ഇന്ന് ഫലം പറയും. ക​ഴി​ഞ്ഞ വ​ര്‍​ഷം നടക്കേണ്ടിയിരുന്ന പ്ര​ഖ്യാ​പ​നം​ കോവിഡ് മൂലം നീട്ടി വയ്ക്കുകയായിരുന്നു.

Advertisements

ബ​യേ​ണ്‍ മ്യൂ​ണി​ക്കിന്റെ സ്​​ട്രൈ​ക്ക​റായ പോ​ള​ണ്ട്​ താ​രം റോ​ബ​ര്‍​ട്ട്​ ലെ​​വ​ന്‍​ഡോ​വ്​​സ്​​കി​ അ​ര്‍​ജന്റീന​യു​ടെ പി.​എ​സ്.​ജി താ​രം ല​യ​ണ​ല്‍ മെ​സ്സി​യു​മാ​ണ്​ സാ​ധ്യ​ത​പ​ട്ടി​ക​യി​ല്‍ മു​ന്നി​ല്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 29 ക​ളി​ക​ളി​ല്‍ 41 ഗോ​ളു​മാ​യി 2020ലെ ​ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ താ​ര​ത്തി​നു​ള്ള ഫി​ഫ പു​ര​സ്​​കാ​രം ലെ​വ​ന്‍​ഡോ​വ്​​സ്​​കി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​തേ നേ​ട്ടം ബാ​ല​ണ്‍ ദി ​ഓ​റി​ലും പി​ടി​യി​ലൊ​തു​ക്കാ​നാ​കു​മെ​ന്നാ​ണ്​ താ​ര​ത്തി​ന്റെ പ്ര​തീ​ക്ഷ. എ​ന്നാ​ല്‍, ബാ​ഴ്​​സ​ക്കൊ​പ്പം അ​വ​സാ​ന സീ​ണി​ല്‍ 30​ ഗോ​ള്‍ നേ​ടി​യ മെ​സ്സി കോ​പ അ​മേ​രി​ക്ക​യി​ല്‍ അ​ര്‍​ജ​ന്‍​റീ​ന​യെ ജേ​താ​ക്ക​ളാ​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. 28 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പാ​ണ്​ അ​തോ​ടെ അ​ര്‍​ജ​ന്‍​റീ​ന മെ​സ്സി​ക്കൊ​പ്പം പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ഇ​ത്ത​വ​ണ​യും മെ​സ്സി സ്വ​ന്ത​മാ​ക്കി​യാ​ല്‍ ഏ​ഴാം ത​വ​ണ​യെ​ന്ന റെ​ക്കോ​ഡ്​ മിശിഹാ സ്വന്തം പേരിൽ കു​റി​ക്കും.

ഫ്രാ​ന്‍​സി​ന്റെ റ​യ​ല്‍ താ​രം ക​രീം ബെ​ന്‍​സേ​മ, പു​തു​താ​യി യു​നൈ​റ്റ​ഡി​ലെ​ത്തി​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ, കി​ലി​യ​ന്‍ എം​ബാ​പ്പെ, എ​ര്‍​ലി​ങ്​ ഹാ​ല​ന്‍​ഡ്, നെ​യ്​​മ​ര്‍, മു​ഹ​മ്മ​ദ്​ സ​ലാ​ഹ്​ തു​ട​ങ്ങി​യ​വ​രും സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ണ്ട്. ബാ​ഴ്​​സ ക്യാ​പ്​​റ്റ​ന്‍ അ​ല​ക്​​സി​യ പു​ടെ​ലാ​സാ​ണ്​ വ​നി​ത​ക​ളി​ല്‍ മു​ന്നി​ല്‍.

Hot Topics

Related Articles