മലയാള സിനിമ ഊതിക്കാച്ചിയെടുത്ത പൊന്ന്;അറുപത്തിമൂന്നിന്റെ അഴകില്‍ പ്രിയപ്പെട്ട മോഹന്‍ലാല്‍

കൊച്ചി: മലയാളത്തിൻ്റെ പ്രിയ നടൻ മോഹന്‍ലാലിന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍.

Advertisements

മലയാള സിനിമ ഊതിക്കാച്ചിയെടുത്ത പൊന്ന്. അഭിനയ സമവാക്യങ്ങൾ തോറ്റുപോകുന്ന അനായാസ അഭിനയം, ശരീരപേശികളാൽ പോലും വെള്ളിത്തിരയിൽ മായാജാലം തീർത്ത നടനമാന്ത്രികൻ, അതെ അഭ്രപാളിയിൽ ആടിത്തീർത്ത വേഷങ്ങളിലൊക്കെയും മോഹൻലാലിന്റേതായ എന്തോ ഒന്നുണ്ട്. അത് തന്നെയാണ് മോഹൻലാൽ പകരക്കാരനില്ലാത്ത അവതാരമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭ അഭ്രപാളികളില്‍ വേഷപ്പകര്‍ച്ച കൊണ്ട് നിറഞ്ഞാടി. ഭ്രാന്തമായ അഭിനയം, മനോഹരമായ പുഞ്ചിരി, മീശപിരിച്ച ഗൗരവമുള്ള വില്ലന്‍, കണ്ണുകളില്‍ പ്രേമവും ചുണ്ടുകളില്‍ കള്ളച്ചിരിയുമൊളിപ്പിച്ച കാമുകന്‍, മലയാള സിനിമാ ആദ്യമായും അവസാനമായും കണ്ട ചേട്ടച്ഛന്‍, അങ്ങനെ അങ്ങനെ മോഹൻലാന്‍ എന്ന നടൻ ഒരു വിസ്മയം തന്നെ…മലയാള സിനിമയിലെ ലാലേട്ടനായി….
മലയാളികൾക്ക് മറക്കാനാകാത്ത പേര്. ലാലേട്ടന്‍.

Hot Topics

Related Articles