കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണം ; ലോക്‌സഭയുടെ നടുത്ത ളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം ; ഇരു സഭകളും നിർത്തിവച്ചു

ദില്ലി: ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് തുടക്കമായത്. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്.

Advertisements

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണി വരെയും രാജ്യസഭ 12.19 വരെയും നിര്‍ത്തി വെച്ചിരിക്കുകയാണ്. സഭ തുടങ്ങുന്നതിന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് എഴുതിയ ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.ഇവരുടെ പ്രതിഷേധം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായും 3 ബില്ലുകൾ ഭേദഗതി ചെയ്യുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതെ വന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മോദിയുടെ പ്രഖ്യാപനം വന്നെങ്കിലും സമരം അവസാനിപ്പിക്കുവാൻ ഇനിയും കർഷകർ തയ്യാറായിട്ടില്ല. ആവശ്യങ്ങൾ അംഗീകരിച്ചു തീരുമാനം ആകും വരെ സമരം ചെയ്യുവാനാണ് കർഷക സംഘടനകളുടെ തീരുമാനം.

Hot Topics

Related Articles