ഡൽഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ചു. പ്രതിപക്ഷത്തെ പന്ത്രണ്ട് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുളള എംപിമാര്‍ക്ക് എതിരെയാണ് നടപടി.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ അച്ചടക്കമില്ലാതെ സഭയില്‍ പെരുമാറിയതിനാണ് സസ്‌പെന്‍ഷന്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ ഇവർക്ക് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല. ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിപക്ഷ എംപി മാർ സമ്മേളത്തിന്റെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. കർഷകർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു എംപിമാരുടെ പ്രതിഷേധം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎമ്മിന്റെ ഇളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം, കോണ്‍ഗ്രസ്സ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ എംപിമാരായ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്.