സ്പോർട്സ് ഡെസ്ക്ക് : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് യാത്രയാകും. 20 പേരുടെ ആദ്യ സംഘത്തില്‍ കൂടുതലും സപ്പോര്‍ട്ട് സ്റ്റാഫാണുള്ളത്. ഇവര്‍ക്കൊപ്പം കോച്ച് രാഹുല്‍ ദ്രാവിഡും ചേരും. ജുണ് 7-12വരെയാണ് ഫൈനല്‍ നടക്കുന്നതെങ്കിലും ഐപിഎല്‍ ഫൈനല്‍ മേയ് 28ന് കഴിഞ്ഞ ശേഷം മേയ് 30ന് മാത്രമേ ബാക്കി താരങ്ങള്‍ ടീമിനൊപ്പം ചേരുകയുള്ളു.
അക്സര്‍ പട്ടേല്‍, ശര്‍ദ്ധുല്‍ താക്കൂര്‍, മൊഹമ്മദ് സിറാജ് എന്നിവര്‍ ആദ്യ ബാച്ചിനൊപ്പം യാത്രയാകുമ്പോള്‍ വിരാട് കോഹ്ലി അശ്വിന് എന്നിവര്‍ മേയ് 24ന് യാത്രയാകും. ലണ്ടനിലെ ഓവലിലാണ് മത്സരം നടക്കുക. ഓസ്ട്രേലിയയാണ് ഇന്ത്യയ്ക്ക് എതിരാളികൾ . ഐപിഎൽ കഴിഞ്ഞെത്തുന്ന ഇന്ത്യൻ സംഘത്തെ കരുതലോടെ നേരിടാനാകും കംഗാരുക്കളുടെ നീക്കം.
ഐ പി എല്ലിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്ത രഹാനെയും , മികച്ച ഫോമിലുള്ള വിരാട് , പുജാര എന്നിവരാകും ഇന്ത്യൻ പ്രതീക്ഷ.