ഉൾനാടൻ ജലാശയത്തിനുള്ള ബാർജ് , ആധുനിക വെയർഹൗസ് ; വികസന പാതയിൽ കോട്ടയം പോർട്ട്

കോട്ടയം : ഉൾനാടൻ തുറമുഖമായ കോട്ടയം പോർട്ടും കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിമാർ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സും തമ്മിൽ ഉൾനാടൻ ജലാശയം വഴിയുള്ള ചരക്കു നീക്കം , ആധുനിക വെയർഹൗസ്  കണ്സോളിഡേറ്റഡ് കാർഗോസ് എന്നീ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ ധാരണയായി.

Advertisements

ഇന്ന്  തിരുവന്തപുരത്തു നടന്ന ചടങ്ങിൽ മന്ത്രിമാരായ വി എൻ വാസവൻ , പി രാജീവ് എന്നിവരുടെ സാനിധ്യത്തിൽ കോട്ടയം പോർട്ട് മാനേജിങ് ഡയറക്ടർ എബ്രഹാം വർഗീസ് അസിമാർ ഷിപ്പിംഗ് മാനേജിങ് പാർട്ണർ അനി പീറ്റർ എന്നിവർ ധാരണ പത്രത്തിൽ ഒപ്പു വെച്ചു .
ഉടൻ തന്നെ മുപ്പതു കണ്ടെയ്നറുകൾ വഹിക്കാൻ ശേഷി ഉള്ള ഉൾനാടൻ ജലാശയത്തിനുള്ള  ബാർജ് , ആധുനിക വെയർഹൗസ് കോട്ടയത്ത് നിർമ്മിക്കുവാനുള്ള നടപടി തുടങ്ങി കഴിഞ്ഞതായും , കേരളത്തിൽ ലോജിസ്റ്റിക് മേഖലയിൽ കൂടുതൽ മുതൽ മുടക്കുമെന്നും അസിമാർ ഷിപ്പിംഗ് മാനേജിങ് പാർട്ണർ അനി  പീറ്റർ പറഞ്ഞു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടുതൽ വിദേശ നിക്ഷേപം കേരളത്തിൽ വരുന്നത് സ്വാഗതാർഹമാണെന്നും , വർക്ക് ഫ്രം കേരളാ എന്ന ആശയം നടപ്പിലാകുന്നതിനു വളരെ അധികം സന്തോഷം ഉണ്ടെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു .

രാജ്യത്തെ തന്നെ ആദ്യത്തെ ഉൾനാടൻ തുറമുഖമായ കോട്ടയം പോർട്ടിലൂടെ പൂർണ തോതിലുള്ള ചരക്കുനീക്കവും ആധുനിക വെയർഹൗസ് നിർമിക്കുകയും ചെയ്യുന്നതോടെ കേരളത്തിലെ ലോജിസ്റ്റിക് രംഗത്ത് വൻ മാറ്റം ഉണ്ടാവുമെന്ന് രെജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അഭിപ്രയാപ്പെട്ടു .

കോട്ടയം പോർട്ട് ചെയർമാനും കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് ആശംസ പറഞ്ഞു . കോട്ടയം പോർട്ട് ഡയറക്ടർ മാരായ ബൈജു സ് , എം സി അലക്സ്  ജനറൽ  മാനേജർ രൂപേഷ് ബാബു പ്രതിനിധികളായ മൈബു സക്കറിയാ , ആകാശ് മാത്യു എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.