മാഡ്രിഡ്: വല്ലഡോളിഡിനെതിരായ ലാ ലിഗ മത്സരത്തിനിടെ ജഴ്സി ഊരി വിനീഷ്യസ് ജൂനിയറിനെ പിന്തുണക്കുന്ന സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ച ബാഴ്സലോണ താരം റഫിഞ്ഞക്ക് മഞ്ഞക്കാര്‍ഡ്. കളിയുടെ 63ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂഷനെത്തുടര്ന്ന് തിരിച്ചുകയറുന്നതിനിടെയായിരുന്നു ഐക്യദാര്‍ഢ്യ പ്രകടനം.
‘നിന്റെ കണ്ണുകളുടെ തിളക്കത്തേക്കാള്‍ പ്രാധാന്യം ചര്‍മത്തിന്റെ നിറത്തിനായിരിക്കുന്നിടത്തോളം യുദ്ധമായിരിക്കും. നമ്മള് ഒരുമിച്ചാണ് വിനി’-എന്നാണ് ജഴ്സിക്കകത്ത് ധരിച്ച വസ്ത്രത്തില്‍ എഴുതിയിരുന്നത്. ‘സ്കോര്‍ ചെയ്ത ശേഷം ഷര്‍ട്ട് കാണിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാല്‍, സബ്സ്റ്റിറ്റ്യൂഷനില്‍ ചെയ്തു. കാര്യങ്ങള്‍ മാറുന്നില്ല. ആളുകള്‍ മറ്റൊരു വഴിക്കാണ് നോക്കുന്നത്. ചില കളിക്കാര്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നു. ഇത് മാറേണ്ടതുണ്ട്’ -മത്സരശേഷം റഫിഞ്ഞ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാഴ്സലോണയുടെ ബദ്ധവൈരികളായ റയല്‍ മഡ്രിഡിനായാണ് വിനീഷ്യസ് കളിക്കുന്നതെങ്കിലും ബ്രസീലില്‍ ഇരുവരും സഹതാരങ്ങളാണ്. അതേസമയം, ലാ ലീഗയില്‍ കിരീടം നേടിയ ബാഴ്സ ഈ മത്സരത്തില്‍ വല്ലഡോളിഡിനോട് 3-1ന് തോറ്റു.