അഹമ്മദാബാദ്: കാണികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫൈനൽ ഇന്ന് ഇനി നടക്കില്ല. കനത്ത മഴയെ തുടർന്ന്, പ്രീമിയർ ലീഗിലെ ഫൈനൽ മത്സരം നാളത്തേയ്ക്കു മാറ്റി വച്ചു. മത്സരം നാളെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കും. കനത്ത മഴയെ തുടർന്ന് ടോസ് പോലും ചെയ്യാനാവാതെ വന്നതോടെയാണ് ഇന്ന് കളി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇതോടെ മത്സരം നാളെ വൈകിട്ട് ഏഴരയ്ക്കു തന്നെ നടത്താൻ തീരുമാനമായി.
Advertisements