സാമ്പാറില്‍ മുങ്ങിത്തപ്പിയാലും ഇനി കഷ്ണം കിട്ടില്ല, തക്കാളി കിലോ 100, മുരിങ്ങക്ക 150; സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ പച്ചക്കറിവില വീണ്ടും കൂടി, സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമായില്ല

തിരുവനന്തപുരം: കുടുംബബജറ്റ് തകര്‍ത്തും സാധാരണക്കാരുടെ നടുവൊടിച്ചും പച്ചക്കറി വില കുതിക്കുന്നു. സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ പച്ചക്കറി വില വീണ്ടും കൂടി. ആറു മാസത്തിനിടെ പല പച്ചക്കറികളുടെയും വില ഇരട്ടി മുതല്‍ അഞ്ചിരട്ടിവരെ വര്‍ധിച്ചു. മേയില്‍ ഒരു കിലോ തക്കാളിക്ക് 15 മുതല്‍ 20 രൂപവരെ ഉണ്ടായിരുന്നത് ഇപ്പോള്‍ 90-110 രൂപയാണ്. മുരിങ്ങക്കക്കും കുതിച്ചുകയറി വില. 130-150 ആണ് പുതിയ വില. കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ ചില ഉല്‍പന്നങ്ങള്‍ക്ക് കിലോക്ക് അഞ്ച് മുതല്‍ 20 രൂപവരെ വില വ്യത്യാസമുണ്ട്. എന്നാലും വില വര്‍ധനയുടെ കാഠിന്യം താങ്ങാവുന്നതിനും അപ്പുറമാണ്. അതിനിടെ കൃഷി വകുപ്പിന്റെ ഇടപെടല്‍ വരുംദിവസങ്ങളില്‍ വില ഒരു പരിധിവരെ കുറയുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഒരാഴ്ചക്കുള്ളില്‍ പച്ചക്കറിവില സാധാരണനിലയിലാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഫലപ്രദമായില്ല.

Advertisements

പ്രാദേശികമായി അധികം ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതടക്കവും നടപടി തുടങ്ങി. ഇതുവഴി സംഭരിക്കുന്ന പച്ചക്കറികള്‍ ഏകോപിപ്പിച്ച് പൊതുവിപണിയില്‍ എത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ്പിനെ ചുമതലപ്പെടുത്തി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പച്ചക്കറികൃഷി നശിച്ചവര്‍ക്ക് അടിയന്തരമായി പച്ചക്കറിത്തൈകള്‍ ലഭ്യമാക്കാനും നിര്‍ദേശമുണ്ട്. പ്രധാന പച്ചക്കറികളുടെ നിലവിലെ വില; ബ്രാക്കറ്റില്‍ ആറുമാസം മുമ്പത്തെ വില പാവക്ക 70 -80 (45 50) പടവലം 80 (36) പയര്‍ 70 -90 (40 50) മുരിങ്ങക്ക 140 -160 (60 80) തക്കാളി 100 -130 (15 20) പച്ചമുളക് 60 (35) കാബേജ് 38-44 (25) സവാള 34-45 (2026) കിഴങ്ങ് 40 (22) കുമ്പളങ്ങ 36 (22) വെള്ളരി 50 (32) വഴുതനങ്ങ 60 (25) വെണ്ടക്ക 80 (40).


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാവക്ക മുതല്‍ കുമ്പളങ്ങവരെയുള്ള മുഴുവന്‍ ഇനങ്ങള്‍ക്കും വിലക്കയറ്റമുണ്ട്. നാട്ടില്‍ ലഭ്യമായ ചേന, മത്തങ്ങ തുടങ്ങിയവക്ക് പോലും ആനുപാതിക വില വര്‍ധനയാണ് വിപണിയില്‍. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പച്ചക്കറി കൃഷി മഴയില്‍ നശിച്ചതാണ് പെട്ടെന്ന് വില ഉയരാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഉല്‍പാദന മേഖലയായിട്ടു കൂടി തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇതേ വിലക്കയറ്റമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.