കുറഞ്ഞ നിരക്കില്‍ ഇന്ന് കൂടി ജിയോ റീചാര്‍ജ് ചെയ്യാം; പോക്കറ്റ് കാലിയാക്കും പുതിയ പായ്ക്കുകള്‍

കൊച്ചി: മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ 20-25% ഉയര്‍ത്തിയിരിക്കുകയാണ് മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി), റിലയന്‍സ് ജിയോ എന്നിവ. എയര്‍ടെല്‍, വി എന്നിവയുടെ നിരക്കു വര്‍ധന കഴിഞ്ഞയാഴ്ച പ്രാബല്യത്തില്‍ വന്നെങ്കിലും നാളെ മുതലാണ് ജിയോയുടെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. പ്രീപെയ്ഡ് താരിഫ് 21 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സുസ്ഥിര ടെലികോം വ്യവസായത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതക്ക് അനുസൃതമായാണ് ജിയോയും നിരക്കുകള്‍ വര്‍ധിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.നിലവിലെ 75 രൂപ പ്ലാനിന് ഡിസംബര്‍ 1 മുതല്‍ 91 രൂപയാകും. 129 രൂപ പ്ലാനിന് 155 രൂപ, 399 രൂപ പ്ലാനിന് 479 രൂപ, 1,299 രൂപ പ്ലാനിന് 1,559 രൂപ, 2,399 രൂപ പ്ലാനിന്2,879 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍.ഡേറ്റ ടോപ്പ്-അപ്പുകള്‍ക്ക് ഇപ്പോള്‍ 6 ജിബിക്ക് 61 രൂപയും (നേരത്തെ 51 രൂപ), 12 ജിബിക്ക് 121 രൂപ ( നേരത്തെ 101 രൂപ), 50 ജിബിക്ക് 301 രൂപ (നേരത്തെ 251 രൂപ) ഈടാക്കുമെന്ന് ജിയോ സൂചിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റു രണ്ടു ടെലികോം കമ്പനികളും നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.

Advertisements

ഡേറ്റ ഉപയോഗം കൃത്യമായി വിലയിരുത്തി പായ്ക്ക് തിരഞ്ഞെടുത്തില്ലെങ്കില്‍ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രീപെയ്ഡ് താരിഫുകളില്‍ വര്‍ധനവ് പ്രഖ്യാപിച്ചതിന് ശേഷം തിങ്കളാഴ്ചത്തെ ആദ്യ വ്യാപാരത്തില്‍ തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) ഓഹരികള്‍ 2 ശതമാനത്തിലധികം ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ 2439 രൂപയ്ക്ക് തുടങ്ങിയ വ്യാപാരം ഒരിക്കല്‍ 2498 വരെ ഉയര്‍ന്നിരുന്നു.

Hot Topics

Related Articles