ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിനു പിന്നാലെ എഫ്എ കപ്പും സ്വന്തമാക്കി ഇരട്ടകിരീട നേട്ടത്തിൽ തിളങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. നിർണ്ണായകമായ ഫൈനലിൽ സീറ്റി യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തകർത്തു തരിപ്പണമാക്കിയത്. ഗുണ്ടാവോന്റെ ഡബിളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. ഒന്നാം മിനിറ്റിലും 51 ആം മിനിറ്റിലുമായാണ് ഗുണ്ടോവൻ സിറ്റിയ്ക്കായി ഗോൾ വല ചലിപ്പിച്ചത്. എന്നാൽ, യുണൈറ്റഡിന്റെ താരങ്ങൾക്ക് സിറ്റി പ്രതിരോധക്കോട്ട മറികടക്കാൻ സാധിച്ചില്ല. 33 ആം മിനിറ്റിൽ ബ്രൂണോ ഫെർണ്ണാണ്ടസാണ് സിറ്റിയ്‌ക്കെതിരായി യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ ഈ സീസണിൽ സിറ്റി ഡബിൾ തികച്ചു കഴിഞ്ഞു. സീസണിൽ ആഴ്‌സണലിനോടു പൊരുതി ലീഗ് ടൈറ്റിൽ സ്വന്തമാക്കിയ സിറ്റിയ്ക്ക് ഇരട്ടി മധുരമായി ഈ വിജയം.