സവാദിന് സ്വീകരണവുമായി മെൻസ് അസോസിയേഷൻ; സവാദിനെ സ്വീകരിച്ചവരെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് അശ്വതി ശ്രീകാന്ത് 

കൊച്ചി: കെഎസ്‌ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായ സവാദിന് സ്റ സ്വീകരണം നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി അവതാരകയായ അശ്വതി ശ്രീകാന്ത്. സ്വീകരണം കൊടുത്തതില്‍ അല്ല, ‘ഓള്‍ കേരള മെൻസ് അസോസിയേഷൻ’ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം’ എന്നാണ് അശ്വതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

Advertisements

ശനിയാഴ്ച ജാമ്യം ലഭിച്ച സവാദിന് ഓള്‍ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന സ്വീകരണം നല്‍കിയിരുന്നു. സംഭവം നടന്നതിന് ശേഷം സവാദിന് പിന്തുണ നല്‍കിയ സംഘടന,. ആലുവ സബ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ സവാദിനെ മാലയിട്ട് സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Hot Topics

Related Articles