പിഎസ് ജി വിട്ട മെസി സൌദിയിലേയ്ക്ക്; അൽ ഹിലാൽ ക്ലബ് ഉടമകൾ പാരിസിൽ എത്തി; അവസാന മത്സരത്തിൽ പി.എസ്.ജിയ്ക്കു തോൽവി 

പാരിസ്: പിഎസ്ജി വിട്ട അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അല്‍ ഹിലാല്‍ ക്ലബ്ബുമായി കരാറിലെത്തിയേക്കും. പിഎസ്ജി വിട്ട മെസ്സി നിലവില്‍ പാരിസില്‍ തന്നെയാണുള്ളത്. സൗദി പ്രോ ലീഗിലെ അല്‍ ഹിലാല്‍ ക്ലബ്ബിന്റെ ഉടമകള്‍ നിലവില്‍ മെസ്സിയുമായി ചര്‍ച്ച നടത്തുകയാണ്. മെസ്സി സൗദിയിലെത്തുമെന്നുമാണ് ക്ലബ്ബ് അധികൃതരുടെ വിശ്വാസം.

Advertisements

ചരിത്രപരമായ കരാര്‍ പാരിസില്‍ വച്ച്‌ ധാരണയിലാവുമെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സൗദി അറേബ്യയുടെ ടൂറിസം അംബാസഡര്‍ ആയ മെസ്സി അല്‍ ഹിലാലിന്റെ ഓഫര്‍ തള്ളിലെന്നാണ് റിപ്പോര്‍ട്ട്. അല്‍ നസറിന് വേണ്ടി കളിക്കുന്ന റൊണാള്‍ഡോയേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് മെസ്സിക്ക് അല്‍ ഹിലാല്‍ നല്‍കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവസാന മത്സരം കളിക്കാനിറങ്ങിയ മെസിയ്ക്കു പി.എസ്.ജിയിൽ നിന്നും തോൽവിയോടെയാണ് വിടവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ മൂന്നു ഗോളിനാണ് മെസിയും സംഘവും ക്ലമണ്ടിനോട് തോറ്റത്. എംബാപ്പേയും, റാമോസുമാണ് പി.എസ്.ജിയ്ക്കായി ഗോൾ നേടിയത്.

Hot Topics

Related Articles