ഗർഭധാരണം മുതൽ കുഞ്ഞിന്റെ അഞ്ച് വയസുവരെയുള്ള കാലഘട്ടത്തിൽ മാതാപിതാക്കൾക്ക്‌ വഴികാട്ടിയാകുന്ന ആസ്റ്റർ നർച്ചർ പ്രോഗ്രാമിന് തുടക്കമായി

കൊച്ചി, ജൂൺ 2, 2023: ഗർഭധാരണം മുതൽ പ്രസവവും കഴിഞ്ഞ് കുഞ്ഞിന്റെ അഞ്ച് വയസുവരെ നീളുന്ന ആസ്റ്റർ മെഡ്സിറ്റിയുടെ പുതിയ ചികിത്സാപദ്ധതിക്ക് തുടക്കമായി.

Advertisements

പ്രശസ്ത സീരിയൽ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.ചെറുപ്പക്കാർക്കിടയിൽ ഏറെ ആശങ്കകളുണ്ടാകുന്ന സമയമാണ് ഗർഭധാരണം മുതൽ കുഞ്ഞിന് അഞ്ച് വയസാകുന്നതുവരെയുള്ള കാലഘട്ടം. ഈ കാലയളവിൽ മാതാപിതാക്കൾക്കും കുഞ്ഞിനും സമഗ്രമായ ചികിത്സയും മാർഗദർശനവും നൽകുന്ന സമഗ്രമായ ഒരു പദ്ധതിയാണ് ആസ്റ്റർ നർച്ചർ പ്രോഗ്രാം. കേരളത്തിലെ ഏറ്റവും സമഗ്രമായ പ്രസവശുശ്രൂഷാ പദ്ധതിയാണ് ആസ്റ്റർ മെഡ്‌സിറ്റി ഒരുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗർഭകാലം മുതലുള്ള കുഞ്ഞിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട വിവരങ്ങളും മെഡിക്കൽ ഉപദേശവും നൽകുന്നതിനൊപ്പം സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനും അവസരമുണ്ടാകും. ഗർഭധാരണത്തിന് മുൻപേ തുടങ്ങേണ്ട തയാറെടുപ്പുകൾക്കാവശ്യമായ മാർഗനിർദേശവും ആസ്റ്ററിലെ വിദഗ്ധഡോക്ടർമാരുടെ സംഘം നൽകും. കുട്ടികളുടെയും മാതാപിതാക്കളുടെയും ഡയറ്റ്, അവർക്കാവശ്യമായ ചെക്കപ്പുകൾ, വാക്സിനേഷനുകൾ, എല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കും. ഗർഭകാലത്തും പ്രസവസമയത്തുമുള്ള മാതാപിതാക്കളുടെ ആശങ്കകൾ അകറ്റാനാവശ്യമായ എല്ലാ സഹായവും നൽകും. അമ്മയുടെയും കുഞ്ഞിന്റെയും ശാരീരികവും മാനസികവുമായ പരിപൂർണ ആരോഗ്യം ഉറപ്പാക്കുകയാണ് പ്രോഗ്രാമിന്റെ ലക്‌ഷ്യം. ആസ്റ്ററിൽ നിന്നും ഈ സേവനങ്ങൾ നേരത്തെ തന്നെ പ്രയോജനപ്പെടുത്തുന്ന മാതാപിതാക്കളിൽ നിന്നും മികച്ച അഭിപ്രായമാണ് കിട്ടുന്നത്.

ഗർഭകാലത്തും പ്രസവശേഷവും അമ്മമാർക്ക് അവരുടെ പ്രിയപ്പെട്ടവരിൽ നിന്ന് കിട്ടേണ്ടുന്ന ശക്തമായ പിന്തുണയുടെ ആവശ്യകതയാണ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത അശ്വതി ശ്രീകാന്ത് ഊന്നിപ്പറഞ്ഞത്. തന്റെ ആദ്യത്തെ പ്രസവത്തിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ചുള്ള അനുഭവങ്ങളും താരം പങ്കുവെച്ചു. അതുകൊണ്ടാണ് രണ്ടാമത്തെ പ്രസവം ആസ്റ്റർ മെഡ്സിറ്റിയിൽ മതിയെന്ന് തീരുമാനിച്ചതെന്നും അശ്വതി കൂട്ടിച്ചേർത്തു.

പ്രോഗ്രാമിന്റെ ഭാഗമായി അത്യാധുനിക എൽ.ഡി.ആർ.പി (ലേബർ, ഡെലിവറി, റിക്കവറി, പോസ്റ്റ്പാർട്ടം) റൂമുകളും ആസ്റ്ററിൽ സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി, ഫോണിലൂടെയുള്ള സഹായവും പിന്തുണയും, വാക്സിനേഷൻ കേന്ദ്രം, എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ലാബ്, ബ്ലഡ് ബാങ്ക്, എന്നിവയെല്ലാം പ്രവർത്തിക്കുന്നു. വിദദ്ധരുടെ നേതൃത്വത്തിലുള്ള ഗർഭകാലയോഗ ക്‌ളാസുകളും പ്രസവശുശ്രൂഷാ പരിചരണ ക്‌ളാസുകളും നൽകിവരുന്നു. ശരിയായ രീതിയിൽ മുലപ്പാൽ കൊടുക്കേണ്ടത് എങ്ങനെയാണെന്നത് മുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി പഠിപ്പിക്കുന്നു. ആവശ്യമെങ്കിൽ അമ്മമാർക്കായി ബേബി ഷവർ ആഘോഷവും സംഘടിപ്പിക്കും. മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും വൈകാരിക പിന്തുണയ്ക്ക് ആവശ്യമെങ്കിൽ ഫാമിലി കൗൺസിലിംഗും ലഭ്യമാണ്.

പ്രോഗ്രാമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗർഭിണികളായ അമ്മമാർക്കായി രസകരമായ ഗെയിമുകളും ഒരുക്കിയിരുന്നു. ഗൈനക്കോളജി വിഭാഗം സീനിയർ ഡോക്ടർ ഷേർളി മാത്തൻ, ഡോ. എസ്. മായാദേവി കുറുപ്പ്, ഡോ. സറീന എ ഖാലിദ്, ഡോ. ഷമീമ അൻവർസാദത്ത് (ഗൈനക്കോളജി ഐവിഎഫ്), ഡോ. ടീന ആൻ ജോയ് എന്നിവർക്കൊപ്പം ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ശ്രീ ഫർഹാൻ യാസിനും ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles