ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഓസ്ട്രേലിയക്ക് ശക്തമായ താക്കീതുമായി കമന്ററും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവുമായ ഇര്ഫാന് പത്താന് രംഗത്ത്.ഓവലില്‍ ഈ മാസം 7 ന് നടക്കുന്ന ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായാണ് ഓസ്ട്രേലിയൻ താരങ്ങള്‍ക്ക് ഇര്ഫാന് മുന്നറിയിപ്പ് നല്‍കിയത്. രണ്ടോ മൂന്നോ വര്‍ഷം മുൻപുള്ള കോഹ്ലിയെ മനസില്‍ കണ്ട് കളിക്കാനിറങ്ങിയാല് പണി പാളുമെന്നാണ് ഇര്‍ഫാന്റെ മുന്നറിയിപ്പ്.
മുൻകാലങ്ങളിലെ പോലെ സെഞ്ചുറി വരള്‍ച്ച നേരിട്ടിരുന്ന കോഹ്ലിയല്ല ഇപ്പോഴത്തേത് എന്നും ഏറെ ആത്മവിശ്വാസമുള്ള കോഹ്ലിയില് നിന്ന് റണ്ണൊഴുക്ക് ഓസീസ് പ്രതീക്ഷിച്ചേ മതിയാകൂ എന്നും പത്താന് വ്യക്തമാക്കി. ‘ഇത് വളരെ വ്യത്യസ്തനായ വിരാട് കോഹ്ലിയാണ്. ഏറെ റണ്‍സ് സ്കോര്‍ ചെയ്ത താരം. അക്കാര്യത്തില്‍ സംശയം വേണ്ട. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി 20യിലും അദേഹം സെഞ്ചുറി നേടി.സെഞ്ചുറി വരള്‍ച്ച മറന്നു. വിരാട് കോലിയെ പോലൊരു താരം എപ്പോഴും ആത്മവിശ്വാസമുള്ളയാളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യാന്തര ക്രിക്കറ്റില്‍ വെറുതെയങ്ങ് 25000ത്തിലേറെ റണ്‍സ് കണ്ടെത്താന്‍ കഴിയില്ല. തന്റെ കഴിവിലുള്ള വിശ്വാസം കൊണ്ടാണ് കോഹ്ലിക്ക് ഇത് സാധിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെ കോഹ്ലി ഇറങ്ങുന്ന നാലാം നമ്പര്‍ ടീം ഇന്ത്യക്ക് ഏറെ നിര്‍ണായകമാകും’ എന്നും ഇര്ഫാന് പത്താന് സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.