ദേശാഭിമാനി ചീഫ്‌ റിപ്പോർട്ടർ ബിജി കുര്യന്‌ മാധ്യമപുരസ്‌കാരം ; രവി ചൂനാടൻ സ്മാരക ലിറ്റിൽ മാസികാ പുരസ്കാരത്തിനാണ് അർഹനായത്

കോട്ടയം : ദേശാഭിമാനി ചീഫ്‌ റിപ്പോർട്ടർ ബിജി കുര്യന്‌ മാധ്യമപുരസ്‌കാരം.
പരസ്പരം വായനക്കൂട്ടത്തിൻ്റെ മാനേജിംഗ് എഡിറ്റർ ആയിരുന്ന രവി ചുനാടൻ്റെ സ്മരണയ്ക്കായി പരസ്പരം വായനക്കൂട്ടം ഏർപ്പെടുത്തിയ രവി ചൂനാടൻ സ്മാരക ലിറ്റിൽ മാസികാ പുരസ്കാരത്തിനാണ് ബിജി കുര്യൻ (സാംസ്കാരിക പത്രപ്രവർത്തനം) അർഹനായത്.കോട്ടയം ജില്ലയിലെ കൂരോപ്പട സ്വദേശിയാണ് ബിജി കുര്യൻ. ബിജി കുര്യനെ കൂടാതെ ശ്രീകാന്ത് അയ്മനം (ഇന്ത്യാ ബുക്ക് ഓഫ് റിക്കോർഡ് വിന്നർ ), അജി കെ.ജോസ് (ചലച്ചിത്ര സംവിധായകൻ ) എന്നിവരും കഥകളി ആചാര്യൻ ഗുരു കുടമാളൂർ കരുണാകരൻ നായർ ആശാൻ സ്മാരക പ്രതിഭാ പുരസ്കാരത്തിന് ഓണംതുരുത്ത് രാജശേഖരൻ (നാടകകൃത്ത്), ബാബു കിളിരൂർ (നോവലിസ്റ്റ് ), ആർട്ടിസ്റ്റ് സത്യനാരായണൻ (ചിത്രകാരൻ ) എന്നിവരും പുരസ്‌കാരത്തിന് അർഹരായി.

Advertisements

പരസ്പരം വായനക്കൂട്ടം അംഗങ്ങൾ 2018, 19, 20 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച വിവിധ സാഹിത്യ ശാഖയിൽ നിന്നുള്ള കൃതികൾക്കുള്ള സാഹിത്യ പുരസ്കാരങ്ങളും വായനക്കൂട്ടത്തിൻ്റെ മികച്ച എഴുത്തുകാർക്കായുള്ള വിവിധ പുരസ്കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചു. 2022 ജനുവരി 8 -ന് കോട്ടയം പബ്ലിക് ലൈബ്രറിയിൽ ചേരുന്ന പരസ്പരം വായനക്കൂട്ടത്തിൻ്റെ 18-ാമത് വാർഷിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles