ഓവല്‍ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയുടെ 2 വിക്കറ്റ് വീഴ്ത്തി ഇന്ത്യ. 144 കി.മീ വേഗത്തിലെത്തിയ ഒരു ഔട്ട്സ്വിങ്ങറില്‍ ഉസ്മാൻ ഖവാജയെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. ഓപ്പണര്‍മാരായ ഉസ്മാൻ ഖവാജ, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മാര്‍നസ് ലബുഷെയ്ൻ (26), സ്റ്റീവ് സ്മിത്ത് (2) എന്നിവരാണ് ക്രീസില്‍.
കളിതുടങ്ങി നാലാം ഓവറില്‍ തന്നെ ഇന്ത്യ ആദ്യ വിക്കറ്റ് വീഴ്ത്തിയിരുന്നു. 144 കി.മീ വേഗത്തിലെത്തിയ ഒരു ഔട്ട്സ്വിങ്ങറില്‍ ഉസ്മാൻ ഖവാജയെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ആദ്യ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 10 പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് ഖവാജ മടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ വാര്‍ണറും ലബുഷെയ്നും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നിലയുറപ്പിച്ച വാര്‍ണറെ മടക്കി ശാര്‍ദുല്‍ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത് പന്തിന്റെ ലൈൻ മനസിലാക്കാതെ ബാറ്റ് വീശിയ വാര്‍ണറുടെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ കൈയിലൊതുക്കുകയായിരുന്നു. 43 റണ്‍സായിരുന്നു വാര്‍ണറുടെ സമ്പാദ്യം.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പച്ചപ്പ് നിറഞ്ഞ പിച്ചില്‍ നാല് പേസര്‍മാരുമായി ഇറങ്ങിയ ഇന്ത്യൻ നായകൻ രോഹിത് ശര്‍മയ്ക്ക് ടോസ് കിട്ടിയപ്പോള്‍ ബൗളിങ് തിരഞ്ഞെടുക്കാൻ തെല്ലും ആലോചിക്കേണ്ടിവന്നില്ല. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവും ശാര്‍ദുല്‍ താക്കൂറും പേസര്‍മാരായി ഇന്ത്യൻ നിരയിലുണ്ട്. ഒരൊറ്റ സ്പിന്നറെ മാത്രമാണ് ഇന്ത്യ കളിപ്പിക്കുന്നത്. അശ്വിനെ ഒഴിവാക്കി ബാറ്റിങ് കൂടി കണക്കിലെടുത്ത് രവീന്ദ്ര ജഡേജയെ അവസാന ഇലവനിൽ ഉള്‍പ്പെടുത്തി. ശ്രീകര്‍ ഭരതാണ് വിക്കറ്റിന് പിന്നില്‍.