പേമാരിയിലും വെള്ളപ്പൊക്കത്തിലും തകർന്ന ഒന്നിലവു കടച്ച പാലവും മേച്ചാൽ റോഡും പുനർ നിർമ്മിക്കുക; കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഉപവാസം ഡിസംബർ ഒന്നിന്

കോട്ടയം : പേമാരിയിലും വെള്ളപ്പൊക്കത്തിലും തകർന്ന ഒന്നിലവു കടച്ച പാലവും മേച്ചാൽ റോഡും പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഡിസംബർ ഒന്ന്  ബുധനാഴ്ച രാവിലെ ഒൻപത് മണിമുതൽ മൂന്നിലവിൽ കോൺസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും.

Advertisements

ഈരാറ്റുപേട്ട കോൺഗ്രസ് ബ്ലോക്ക്  പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, മൂന്നിലവു ഗ്രാമപഞ്ചായത്തു വികസനകാര്യ സ്റ്റാർഡി ഗ് കമ്മറ്റി ചെയർമാനും മേച്ചാൽ വാർഡു മെമ്പറുമായ  പി.എൽ.ജോസഫ് , യൂത്തു കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്  സ്റ്റാൻലി മാണി എന്നിവരാണ്  ഉപവസിക്കുന്നത്.  ഉപവാസസമരം മൂന്നിലവ് കോൺഗസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ഷൈൻ പാറയിൽ ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles