ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം നടത്തി

കോട്ടയം : ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.അനിൽകുമാർ മുഖ്യ പ്രസംഗവും ജില്ലാ ജോയിൻ്റ് സെക്രട്ടറി റിജേഷ് സി.ബ്രീസ് വില്ല, കർഷക സേന ജില്ലാ പ്രസിഡൻ്റ് എം.എസ്.രാധാകൃഷ്ണൻ എന്നിവർ ആശംസ പ്രസംഗവും നടത്തി.

Advertisements

നിയോജക മണ്ഡലം പ്രസിഡൻ്റായി അഡ്വ.ശാന്താറാം റോയി തോളൂർ, വൈസ് പ്രസിഡൻ്റ് മാരായി ജിജേഷ് കൊച്ചുതോപ്പിൽ, വി.ബിജുമോൻ, കെ.എ. സോമനാഥൻ, പ്രസീത സി.രാജു, ജനറൽ സെക്രട്ടറിയായി എൻ.കെ.ഗിരീഷ്കുമാർ, സെക്രട്ടറിമാരായി റ്റി.റ്റി.മോഹനൻ, ഷെജി ഹരിപ്രിയം, പി.ഡി.പ്രശാന്ത്, കെ.എൻ.സുബാഷ്, ജോയിൻ്റ് സെക്രട്ടറിമാരായി എസ്.ദിലീപ്കുമാർ, എ.ആർ.ബാലൻ, എം.ആർ.മനു, മായാ ചന്ദ്രൻ, ട്രഷററായി സി.ആർ.രാജൻ ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായി ഷാജി ഈട്ടിക്കൽ, വി.എം.പ്രദീപ് എന്നിവരെ തെരഞ്ഞെടുത്തു.

Hot Topics

Related Articles