കോട്ടയം ജില്ലയിൽ പീഡനക്കേസിൽ അതിവേഗ ശിക്ഷയുമായി പോക്സോ കോടതി : പതിമൂന്നുകാരിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് ഇരട്ട ജീവപര്യന്തവും പിഴയും

കോട്ടയം : മരങ്ങാട്ടുപിള്ളിയിൽ പ്രായപൂർത്തിയാകാത്ത പതിമൂന്ന് കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. പൂഞ്ഞാർ നടുഭാഗം വെളളികുളം വാഗമൺ കുരിശുമല വഴിക്കടവ് ഭാഗത്ത് മുതിരക്കാലായിൽ ജോബിനെ (22) യാണ് അഡീഷണൽ സെഷൻസ് (പോക്സോ ) കോടതി ശിക്ഷിച്ചത്.

Advertisements

പ്രതി ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കുകയും,60000 രൂപ പിഴ അടയ്ക്കുകയും ചെയ്യണം. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പാലാ ഡിവൈ.എസ്.പി ഷാജി മോൻ ജോസഫ്, മരങ്ങാട്ടുപിളളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ സനോജ് . എസ്, മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ എസ്. ജെയ്മോൻ വി.എം, എസ്.ഐ രാജു എം.വി , എസ്.ഐ ഷാജികുമാർ സി.എസ്, ഗ്രേഡ് എ.എസ്.ഐമാരായ സന്തോഷ് കെ.സി, സന്തോഷ് എന്‍. എന്‍, സീനിയർ സിവിൽ പൊലീസ് ഓഫിസർ റെജിമോൾ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.