മൂവി ഡെസ്ക്ക് : നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം സിനിമയിലെ നടീ നടന്മാരുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പില്‍ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റാവത്ത്. രാമനായി രണ്‍ബീര്‍ കപൂറും സീതയായി ആലിയ ഭട്ടും വേഷമിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇൻസ്റ്റഗ്രാമില്‍ കങ്കണയുടെ വിമര്‍ശനക്കുറിപ്പ്. കുറിപ്പില്‍ രണ്‍ബീറിനെ വെള്ളയെലി എന്നാണ് കങ്കണ വിശേഷിപ്പിച്ചത്.
‘ബോളിവുഡില്‍ രാമായണം സിനിമയാകുന്നു എന്നൊരു വാര്‍ത്ത കേട്ടു. കുറച്ച് സൂര്യതാപവും മനസ്സാക്ഷിയും ആവശ്യമുള്ള, വ്യവസായത്തിലെ എല്ലാവര്‍ക്കുമെതിരെ മോശം പിആര്‍ ജോലികള്‍ ചെയ്യുന്നതില്‍ കുപ്രസിദ്ധനായ അയാള്‍ എവിടെയാണ്. സ്ത്രീ ലമ്പടനും മയക്കുമരുന്ന് അടിമയുമായ അയാളിപ്പോള്‍ രാമനായി വേഷമിടാൻ സ്വപ്നം കാണുകയാണ്. ഇതെന്ത് കലിയുഗമാണ്. വിളറിയ രൂപത്തിലുള്ള മെലിഞ്ഞ പയ്യനാണോ രാമനായി വേഷമിടുന്നത്’- കങ്കണ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡെയ്ഞ്ചര്‍ (അപകടം) ചിഹ്നത്തോടെയാണ് നടി കുറിപ്പ് പങ്കുവച്ചിട്ടുള്ളത്. തന്നെ ഒരു തവണ ഇടിച്ചാല്‍ മരണം വരെ ഇടിക്കുമെന്നും തന്നോട് കലഹിക്കാതെ മാറി നില്‍ക്കുകയാണ് നല്ലതെന്നും അവര്‍ പറയുന്നു.
സിനിമയില്‍ സീതയായി ആലിയ ഭട്ടിനെയാണ് കാസ്റ്റ് ചെയ്തിട്ടുള്ളതെന്ന് അണിയറ പ്രവര്‍ത്തകരെ ഉദ്ധരിച്ച് പിങ്ക്വില്ല റിപ്പോര്‍ട്ടു ചെയ്യുന്നു. ബ്രഹ്മാസ്ത്രയ്ക്ക് ശേഷം ആലിയയും രണ്‍ബീറും ഒന്നിക്കുന്ന സിനിമയാകും രാമായണം.