ഇസ്താംബുൾ : മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ചാമ്ബ്യൻസ് ലീഗ് ഫൈനല്‍ ഇന്റര്‍ മിലാൻ ഫോര്‍വേഡ് റൊമേലു ലുക്കാക്കുവിന് എല്ലാ അര്‍ത്ഥത്തിലും ദുരന്തമായി മാറി. 57 ആം മിനിറ്റില്‍ എഡിൻ ചെക്കോയ്ക്ക് പകരക്കാരനായി വന്ന ലുക്കാക്കു, ലക്ഷ്യബോധമില്ലാത്ത പ്രകടനമാണ് ഇന്ററിനായി കാഴ്ചവെച്ചത്. ബെല്‍ജിയം താരത്തിന്റെ പ്രകടനത്തെ കുറിച്ച് ഫ്രഞ്ച് ഫുട്ബോള്‍ ഇതിഹാസം തിയറി ഹെൻറി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.
ചാമ്ബ്യൻസ് ലീഗ് ഫൈനലിന് ശേഷം സിബിഎസ് സ്പോര്‍ട്സിനോട് സംസാരിക്കുകയായിരുന്നു തിയറി ഹെൻറി. സിറ്റിക്കെതിരായ ഫൈനല്‍ മത്സരം ലുക്കാക്കുവിനെ ജീവിതം കാലം മുഴുവൻ വേട്ടയാടുമെന്ന് ഹെൻറി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഖത്തര്‍ ലോകകപ്പിന് ശേഷം എന്ത് അവസ്ഥയാണോ ലുക്കാക്കു അനുഭവിച്ചത്, സമാന സ്ഥിതിയാണ് ഇപ്പോള്‍ അവന് വന്നിരിക്കുന്നത്. ഫെഡറിക്കോ ഡിമാര്‍ക്കോയുടെ ഗോള്‍ വല ലക്ഷ്യമാക്കിയുള്ള ഹെഡര്‍ അവന്റെ ദേഹത്ത് തട്ടി ലക്ഷ്യം കാണാതെ പോയത് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അതില്‍ ലുക്കാക്കുവിനെ മാത്രം കുറ്റപെടുത്തിയിട്ട് കാര്യമില്ല.” തിയറി ഹെൻറി അഭിപ്രായപ്പെട്ടു.
“എന്തായാലും, സിക്സ് യാര്‍ഡ് ബോക്സിലെ ഈ ഹെഡര്‍ അവനെ എക്കാലവും വേട്ടയാടുമെന്ന് ഉറപ്പാണ്. ഇക്കാര്യം മനസില്‍ ഓര്‍ത്ത് ജീവിക്കേണ്ടി വരും ലുക്കാക്കുവിന്. ഒരുപാട് ഫൈനല്‍ മത്സരങ്ങളില്‍ ജയവും തോല്‍വിയും ഞാൻ അനുഭവിച്ചിട്ടുണ്ട്. ചില സമയങ്ങളില്‍ നിങ്ങള്‍ എന്ത് ചെയ്താലും ശരിയായി വരണമെന്നില്ല.” തിയറി ഹെൻറി കൂട്ടിച്ചേര്‍ത്തു.
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ചാമ്ബ്യൻസ് ലീഗ് ഫൈനലില്‍ സമനില ഗോള്‍ നേടാനുള്ള ഡി മാര്‍ക്കോയുടെ ശ്രമം ലുക്കാക്കുവിന്റെ അശ്രദ്ധ കാരണം ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ആദ്യ ഹെഡര്‍ ക്രോസ് ബാറില്‍ തട്ടി തിരിച്ചു വന്നപ്പോള്‍ റീബൗണ്ടിലൂടെ പന്ത് വലയില്‍ എത്തിക്കാനായിരുന്നു ഡി മാര്‍ക്കോ ശ്രമിച്ചത്. എന്നാല്‍, പോസ്റ്റിന് മുന്നില്‍ അലക്ഷ്യമായി നിന്നിരുന്ന ലുക്കാക്കുവിന്റെ ദേഹത്ത് തട്ടി ഹെഡര്‍ വീണ്ടും ലക്ഷ്യം കാണാതെ പോകുകയായിരുന്നു.
ഇതിന് ശേഷം ലഭിച്ച ചാൻസുകള്‍ ഗോളാക്കാനും റൊമേലു ലുക്കാക്കുവിന് പറ്റിയില്ല. 88 ആം മിനിറ്റില്‍ ലുക്കാക്കുവിന്റെ ഒരു പോയിന്റ് ബ്ലാങ്ക് ഹെഡര്‍ അത്ഭുതകരമായ രീതിയില്‍ എഡേഴ്സണ്‍ രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ നിര്‍ണായക മത്സരത്തിലും ബെല്‍ജിയത്തിനായി കിട്ടിയ മികച്ച അവസരങ്ങള്‍ ലുക്കാക്കു തുലച്ചിരുന്നു. പിന്നീട് ഇത് ബെല്‍ജിയത്തിന്റെ ലോകകപ്പില്‍ നിന്നുള്ള പുറത്താകലിന് വഴിവെക്കുകയും ചെയ്തു. ഇതാണ് തിയറി ഹെൻറി പരാമര്‍ശിച്ചത്.