അയ്മനം പഞ്ചായത്തിൽ കുടിവെള്ള പ്രശ്‌നം രൂക്ഷം: പ്രതിസന്ധി പരിഹരിക്കാൻ പ്രതിഷേധവുമായി കോൺഗ്രസ്; പഞ്ചായത്ത് ധർണ ഡിസംബർ മൂന്നിന്

കോട്ടയം: അയ്മനം പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഡിസംബർ മൂന്നിനു രാവിലെ 10.30 ന് അയ്മനം പഞ്ചായത്തിനു മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തും. ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.

Advertisements

അയ്മനം മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം അധ്യക്ഷത വഹിക്കും. കോൺഗ്രസ് നേതാക്കളായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംമ്പള്ളി, അഡ്വ.ജി.ഗോപകുമാർ, ആനന്ദ് പഞ്ഞിക്കാരൻ, അഗസ്റ്റിൻ ജോസഫ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

Hot Topics

Related Articles