തോൽവിയ്ക്ക് പിന്നാലെ ഇന്ത്യൻ ടീമിന് തിരിച്ചടി ; കുറഞ്ഞ ഓവര്‍ നിരക്കിന് ടീമിന് പിഴ ; അമ്പയറോട് കയര്‍ത്തതിന് ഗില്ലിനും പിഴ

ലണ്ടൻ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യയ്ക്ക് ഇരുട്ടടി. കുറഞ്ഞ ഓവര്‍ നിരക്കാണ് ടീമിന് പണിയായിരിക്കുന്നത്.മുഴുവൻ താരങ്ങള്‍ക്കും മാച്ച്‌ ഫീയുടെ 100 ശതമാനം പിഴയിട്ടിരിക്കുകയാണ് ഐ.സി.സി. ഇതിനു പിന്നാലെ ഓപണര്‍ ശുഭ്മൻ ഗില്ലിന് അധിക പിഴയും ചുമത്തിയിട്ടുണ്ട്.

Advertisements

രണ്ടാം ഇന്നിങ്‌സില്‍ ഏറെ വിവാദമായ ഔട്ടിനെച്ചൊല്ലി അമ്പയറോട് കയര്‍ത്തതാണ് ഗില്ലിന് വിനയായത്. ഇതിന് മാച്ച്‌ ഫീയുടെ 15 ശതമാനമാണ് പിഴയിട്ടിരിക്കുന്നത്. ഇതോടെ കുറഞ്ഞ ഓവര്‍ നിരക്കിനുള്ളതടക്കം 115 ശതമാനം പിഴയടക്കേണ്ടിവരും താരം. മാച്ച്‌ ഫീക്കു പുറമെ 15 ശതമാനം സ്വന്തം പോക്കറ്റില്‍നിന്ന് നല്‍കേണ്ടിവരും ഗില്‍. ഗില്ലിന്റെ ഔട്ട് വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ സ്‌കോട്ട് ബോലൻഡിന്റെ പന്തില്‍ ഗള്ളിയില്‍ കാമറൂണ്‍ ഗ്രീൻ പിടിച്ചാണ് ഗില്‍ പുറത്താകുന്നത്. എന്നാല്‍, പന്ത് ഗ്രൗണ്ടില്‍ തട്ടിയ ശേഷമാണ് ഗ്രീൻ കൈയിലൊതുക്കിയതെന്നാണ് ഇന്ത്യൻ ആരാധകരും നിരവധി ക്രിക്കറ്റ് ആരാധകരും ഉയര്‍ത്തിയ വിമര്‍ശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ ഇന്ത്യൻ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ഹര്‍ഭജൻ സിങ്, വീരേന്ദര്‍ സേവാഗ്, വസീം ജാഫര്‍ എന്നിവരെല്ലാം അംപയറുടെ വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, അംപയറുടെ തീരുമാനത്തെ പിന്തുണച്ച്‌ ഓസീസ് വിക്കറ്റ് കീപ്പര്‍ അലെക്സ് ക്യാരി, മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ഉള്‍പ്പെടെയുള്ളവരും രംഗത്തുണ്ട്.

Hot Topics

Related Articles