വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

ന്യൂസ് ഡെസ്ക് : നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു.

Advertisements

1992 ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്ത് എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം സിനിമകളില്‍ വേഷമിട്ടു.

Hot Topics

Related Articles