ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറര മണിയോടെ മൃതദേഹം കണ്ട വള്ളക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് ആരാണെന്നു കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി പൊലീസ് അറിയിച്ചു. തുടര്‍ന്ന് അഗ്‌നിശമന സേനാ അംഗങ്ങള്‍ എത്തി മൃതദേഹം നീക്കി. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

Advertisements

Hot Topics

Related Articles