കോട്ടയം നഗരമധ്യത്തിൽ ഫുട്പാത്തിൽ പോലും അനധികൃത പാർക്കിംങ്; വാഹനം പാർക്ക് ചെയ്തത് പോസ്റ്റ് ഓഫിസിനു മുന്നിലെ റോഡരികിൽ

കോട്ടയം: നഗരമധ്യത്തിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംങ് വർദ്ധിക്കുന്നു. നഗരത്തിൽ പോസ്റ്റ് ഓഫിസ് റോഡിൽ, പോസ്റ്റ് ഓഫിസിനു മുന്നിൽ രാവിലെ ഫുട്പാത്തിൽ വാഹനം പാർക്ക് ചെയ്തിരുന്നു. നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക് തുടരുമ്പോഴാണ് വാഹനങ്ങൾ അനധികൃതമായി നഗരത്തിൽ ഫുട്പാത്തിൽ പോലും പാർക്ക് ചെയ്തിരിക്കുന്നത്.

Advertisements

നഗരത്തിൽ പലയിടത്തും ഇത്തരത്തിലുള്ള അനധികൃത പാർക്കിംങ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ഫുട്പാത്തിലും ഗതാഗതക്കുരുക്കുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ നഗരത്തിലെ അനധികൃത പാർക്കിംങ് നിയന്ത്രിക്കാൻ പൊലീസ് അടക്കം ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.

Hot Topics

Related Articles