കുറുവയെ കണ്ടെന്ന കള്ള പ്രചാരണം ഇനി വേണ്ട; വ്യാജ പ്രചാരണം നടത്തിയാൽ കേസെടുക്കും; കർശന നടപടിയുമായി ജില്ലാ പൊലീസ് മേധാവി

ജില്ലാ പൊലീസ് മേധാവിയുടെ
ഓഫിസിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : കുറുവാ സംഘത്തെ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർ ഇനി അഴിയെണ്ണും. കുറുവയുടെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിന് മുന്നിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഇവർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിലയിൽ സോഷ്യൽ മീഡിയയിലൂടെയും , നേരിട്ടും കുറുവാ സംഘത്തെപ്പറ്റി വ്യാജ പ്രചാരണം നടക്കുകയാണ്. ഇത്തരം പ്രചാരണം ശക്തമായി തുടരുന്നത് പൊലീസിനും നാട്ടുകാർക്കും ഒരു പോലെ പ്രശ്നം സൃഷ്ടിക്കുകയുമാണ്. നാട്ടിൽ പരിഭ്രാന്തി പടർത്തി പലരും ഇത് മുതലെടുക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ തന്നെ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആദ്യം അതിരമ്പുഴ ഭാഗത്താണ് കുറുവാ സംഘത്തെ കണ്ടതായും , പ്രദേശത്തെ വീടുകളിൽ മോഷണ ശ്രമം നടന്നതായും പ്രചാരണം ഉണ്ടായത്. എന്നാൽ , ഇതിനു ശേഷം മാന്നാനത്തും , ഏറ്റുമാനൂരിലും , പേരൂരിലും , കടുത്തുരുത്തിയിലും , കുറവിലങ്ങാട്ടും അടക്കം വൻ തോതിൽ കുറുവ സംഘം ഇറങ്ങിയതിന് സമാനമായ രീതിയിൽ വ്യാജ പ്രചാരണം ഉണ്ടായി.

ഇതേ തുടർന്ന് ആളുകളെ ആശ്വസിപ്പിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവി ഡി. ശില്പ തന്നെ പരിശോധനയുമായി രംഗത്തിറങ്ങി. എന്നാൽ , ഇന്നലെ വീണ്ടും പള്ളിക്കത്തോട്ടിൽ കുറുവാ സംഘത്തെ കണ്ടതായി പ്രചാരണം ഉണ്ടായി. ഇതോടെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ മുന്നറിയിപ്പുമായി രംഗത്തിറങ്ങിയത്.

കുറുവാ സംഘത്തെ അവിടെ കണ്ടു ഇവിടെ കണ്ടു എന്ന രീതിയിൽ പ്രചാരണം ദുർവ്യാഖ്യാനം ചെയ്തു പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ പറഞ്ഞു. വ്യാജ പ്രചാരണം തടയാൻ സോഷ്യൽ മീഡിയ നിരീക്ഷണം ശക്തമായി. തെറ്റായ പ്രചാരണം നടത്തുന്നവർ പൊലീസിന്റെ
സമയം നശിപ്പിക്കുകയാണ്. പൊലീസിനെതിരായ തെറ്റായ പ്രചാരണം ആണിത്. അന്വേഷണത്തെ ട്രാക്ക് തെറ്റിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇത്തരക്കാർക്ക് എതിരെ കർശന നടപടി ഉണ്ടാകും.

Hot Topics

Related Articles