മണർകാട് പെരുമാനൂർകുളത്ത് വാഹനാപകടം : നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ചു; സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു

മണർകാട് പെരുമാനൂർകുളത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

മണർകാട് : ഏറ്റുമാനൂർ – മണർകാട് ബൈപ്പാസിൽ പെരുമാനൂർ കുളത്തിന് സമീപം നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ചു. അപകടത്തിൽ മൂന്ന് സ്കൂട്ടറുകളും നിശേഷം തകർന്നെങ്കിലും യാത്രക്കാർ കാര്യമായ പരിക്കില്ലാതെ രക്ഷപെട്ടു. നിസാര പരിക്കേറ്റ യാത്രക്കാരെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണർകാട് കൊച്ചു പറമ്പിൽ ബിൻസി മാത്യു , ഭർത്താവ് മാത്യു ചെറിയാൻ, സ്കൂട്ടർ യാത്രക്കാരൻ കാടമുറി സ്വദേശി ശരത്ത് , കാർ ഡ്രൈവർ മാലം വലിയറയ്ക്കൽ ബിജി കെ സാമുവൽ, മറ്റൊരു സ്കൂട്ടറിലെ യാത്രക്കാരൻ എന്നിവരെ പരിക്കുകളോടെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ച വൈകിട്ട് മുന്ന് മണിയോടെ ഏറ്റുമാനൂർ – മണർകാട് ബൈപ്പാസിൽ പെരുമാനൂർ കുളത്തിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ കാർ , പെരുമാനൂർ കുളത്തിന് സമീപത്തെ ഹമ്പ് ചാടുമ്പോൾ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആദ്യം വന്ന ബൈക്കിലെ യാത്രക്കാരൻ റോഡിൽ വീണു.

ഇതിന് ശേഷം മുന്നോട്ട് നീങ്ങിയ കാർ ശരത്ത് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. ഇവിടെ നിന്ന് മുന്നോട്ട് നീങ്ങിയ കാർ മാത്യുവും ഭാര്യയും സഞ്ചരിച്ച കാറിലും ഇടിച്ചു. ഇതിന് ശേഷം റോഡിൽ നിന്നും നിരങ്ങിയാണ് കാർ നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപതിയിൽ എത്തിച്ചത്. താലൂക്ക് ഓഫിസിൽ പോയ ശേഷം മടങ്ങിയെത്തിയ കാർ ഡ്രൈവർ മാലം വലിയറയ്ക്കൽ ബിജി കെ സാമുവൽ സഞ്ചരിച്ച കാറാണ് അപകടത്തിന് ഇടയാക്കിയത്. ഡ്രൈവർക്ക് തലകറക്കം ഉണ്ടായതിനെ തുടർന്നാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്. സംഭവം അറിഞ്ഞ് മണർകാട് പൊലീസ് സ്ഥലത്ത് എത്തി.

Hot Topics

Related Articles