പുതുപ്പള്ളിയിൽ രാത്രി തസ്കര സംഘത്തിന്റെ അഴിഞ്ഞാട്ടം ; മോഷ്ടിക്കുന്നത് ഓട്ടോറിക്ഷകളുടെ ബാറ്ററികൾ ; രണ്ട് ദിവസത്തിനിടെ മോഷണം പോയത് 6 ഓട്ടോറിക്ഷകളുടെ ബാറ്ററികൾ

പുതുപ്പള്ളി : പുതുപ്പള്ളി പ്രദേശം കേന്ദ്രീകരിച്ച് ഓട്ടോറിക്ഷകളിൽ നിന്ന് രാത്രി കാലങ്ങളിൽ ബാറ്ററി മോഷണം പോകുന്നതായി പരാതി. പുതുപ്പള്ളി കുന്നേപ്പറമ്പ് , പുമ്മറ്റം , തലപ്പാടി , പയ്യപ്പാടി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നത്.

Advertisements

കുന്നേപ്പറമ്പ് ചിറ്റേട്ട് സി എം കൊച്ചുമോൻ , കുന്നേപ്പറമ്പിൽ കെ വി സബിൻ , കുന്നേപ്പറമ്പിൽ എസ് കെ മണികണ്ഠൻ എന്നിവരുടെ ഓട്ടോറിക്ഷകളിൽ നിന്നാണ് ചൊവ്വാഴ്ച രാത്രിയിൽ ബാറ്ററികൾ മോഷണം പോയത്. തിങ്കളാഴ്ച രാത്രിയിൽ തലപ്പാടി , പുമ്മറ്റം , പയ്യപ്പാടി പ്രദേശത്ത് മൂന്ന് ഓട്ടോറിക്ഷകളിൽ നിന്നും സമാന രീതിയിൽ ബാറ്ററികൾ മോഷണം പോയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പ്രദേശത്തെ വീടുകൾ ഉള്ളിലേക്കുള്ളതിനാൽ വഴിയരുകിലാണ് വാഹനങ്ങൾ ഇടാറുള്ളത്.ഏകദേശം പതിനഞ്ചോളം വാഹനങ്ങളാണ് ഇത്തരത്തിൽ പ്രദേശത്ത് പാർക്ക് ചെയ്യാറുള്ളത്. മറ്റ്‌ വാഹനങ്ങളിലും മോഷണ ശ്രമം നടന്നതായി പ്രദേശ വാസികൾ പറയുന്നു എന്നാൽ ഈ വാഹനങ്ങൾക്ക് മതിയായ സംരക്ഷണം ഉള്ളതിനാൽ മോഷടാക്കളുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.

രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് നടന്നു വരുന്ന മോഷണങ്ങളിൽ ഭീതിയിലാണ് പ്രദേശ വാസികൾ.വാഹന ഉടമകൾ വിഷയം ചൂണ്ടിക്കാട്ടി കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles