രണ്ടു ദിവസം കൊണ്ട് “240 കോടി” നേടി ‘ആദിപുരുഷ്’ ; റെക്കോഡ് നേട്ടത്തിലേക്ക്  കുതിച്ച് പ്രഭാസ് ചിത്രം

രാമായണത്തെ ആസ്പദമാക്കി പ്രഭാസ് നായകനായി എത്തിയ ‘ആദിപുരുഷ്’ രണ്ടു ദിവസം കൊണ്ട് നേടിയത് 240 കോടി. ചിത്രത്തിന് പൊതുവേ മികച്ച അഭിപ്രായം ലഭിക്കുന്നില്ലെങ്കിലും തുടക്കത്തിൽ തിയറ്ററുകളില്‍ നിന്ന് മികച്ച കളക്ഷനാണ് ഇപ്പോൾ നേടിയിരിക്കുന്നത്.

Advertisements

250 കോടി രൂപയ്‍ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നുന്നു. ഓം റൗട്ട് സംവിധാനം ചെയ്‍ത ചിത്രം 500 കോടി രൂപയ്ക്കാണ് ഒരുങ്ങിയത് എന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തു വന്നിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. ‘സലാര്‍’ എന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ സംഗീതം രവി ബസ്രുറാണെന്ന പ്രത്യേകതയുമുണ്ട്.

Hot Topics

Related Articles