തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിന് നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.ഇതിന്റെ ഭാഗാമായി തമിഴ്നാടുമായി ഇന്ന് തെങ്കാശിയില്‍ കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. തെങ്കാശിയില്‍ പച്ചക്കറി സംഭരണശാല തുറക്കുന്ന കാര്യവും സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്.
ഇക്കാര്യം ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ സംസ്ഥാനം ഉന്നയിക്കും. തുടര്‍ന്ന്, ദക്ഷിണേന്ത്യന്‍ കൃഷിമന്ത്രിമാരുമായി കൂടിയാലോചന നടത്താനും തീരുമാനമുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറി ശേഖരിക്കുന്നത് വഴി ഗുണമേന്മയുള്ള പച്ചക്കറിയെത്തിക്കാനാകുമെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തല്‍. പച്ചക്കറി വില കുറഞ്ഞാലും തെങ്കാശിയിലെ സംഭരണ കേന്ദ്രം നിലനിര്‍ത്താനാണ് ആലോചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്നാടിനു പുറമെ, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറിയെത്തിക്കാന്‍ ശ്രമമുണ്ട്. തെലങ്കാനയിലെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുമായി ആശയവിനിമയം പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ നാലു ഉദ്യോഗസ്ഥരെ കൃഷി വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.