ന്യൂഡല്‍ഹി: കൃത്രിമ ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ക്ലിനിക്കുകളെയും ഭ്രൂണ ബാങ്കുകളെയും നിയന്ത്രിക്കുന്ന പ്രത്യുല്‍പാദന സാങ്കേതിക സഹായവിദ്യ (എആര്‍ടി) നിയന്ത്രണ ബില്‍ ലോക്‌സഭ പാസാക്കി. വാടക ഗര്‍ഭധാരണ നിയന്ത്രണ നിയമത്തിലെ നിയന്ത്രണ സംവിധാനങ്ങളാണ് ഈ നിയമത്തിലും പരാമര്‍ശിക്കുന്നത്. ഈ ബില്‍ നേരത്തേ ലോക്‌സഭ പാസാക്കിയിരുന്നു. കൃത്രിമ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ വിവാഹപ്രായം മുതല്‍ 50 വയസ്സു വരെയുള്ള സ്ത്രീകള്‍ക്കും വിവാഹപ്രായം മുതല്‍ 55 വയസ്സ് വരെയുള്ള പുരുഷന്മാര്‍ക്കും ബില്‍ അനുമതി നല്‍കുന്നുണ്ട്. അനധികൃത ഭ്രൂണവ്യാപാരം നടത്തുന്നതും ഈ രീതിയില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നതും അവഗണിക്കുന്നതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് 5 മുതല്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷയും 10 മുതല്‍ 25 ലക്ഷം രൂപവരെ പിഴയും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്.
വിവാഹിതയായ, 3 വയസ്സു പൂര്‍ത്തിയായ ഒരു കുഞ്ഞെങ്കിലും ഉള്ള സ്ത്രീകളില്‍ നിന്നു മാത്രമേ അണ്ഡം സ്വീകരിക്കാനാവൂ. ഒരു സ്ത്രീയില്‍ നിന്ന് 7 അണ്ഡങ്ങളില്‍ കൂടുതല്‍ സ്വീകരിക്കരുത്, തുടങ്ങി എആര്‍ടി മേഖലയിലെ പ്രഫഷനലുകള്‍ക്കും ക്ലിനിക്കുകള്‍ക്കും ദേശീയ റജിസ്‌ട്രേഷന്‍, നയങ്ങള്‍ നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ദേശീയതലത്തിലും സംസ്ഥാനങ്ങളിലും ബോര്‍ഡ്, ലാബുകള്‍ക്കും ഉപകരണങ്ങള്‍ക്കും നിലവാര മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബില്ലില്‍ നിര്‍ദേശിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്തിനാണ് ബില്‍
വാടക ഗര്‍ഭധാരണത്തെക്കുറിച്ചുള്ള നിയമനിര്‍മ്മാണത്തിന്റെ അഭാവം അതിന്റെ വ്യാപകമായ വാണിജ്യവല്‍ക്കരണം, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍, വാടക അമ്മമാരെ ചൂഷണം ചെയ്യല്‍, വാടക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളെ ഉപേക്ഷിക്കല്‍, മനുഷ്യ ഭ്രൂണങ്ങളുടെയും ഗേമറ്റുകളുടെയും ഇറക്കുമതി എന്നിവയിലേക്ക് നയിച്ചതായി ബില്‍ വിശദീകരിക്കുന്നു. ഇന്ത്യന്‍ ലോ കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ച്, ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വാടക അമ്മയുടെയും കുട്ടിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ഇത് നിര്‍ദ്ദേശിക്കുന്നു.