എമേര്‍ജിംഗ് ഏഷ്യാ കപ്പ് ; ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ ; എതിരാളികള്‍ ബംഗ്ലാദേശ്

ഹോങ്കോങ് : എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍. മഴ മൂലം സെമി ഫൈനല്‍ മത്സരം നടക്കാതെ വന്നതോടെയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍.

Advertisements

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കേണ്ടിരുന്ന സെമി ഫൈനല്‍ ഇന്നലെ മഴ കാരണം റിസേര്‍വ്‌സ് ഡേ ആയ ഇന്നത്തേക്ക് മാറ്റി.എന്നാല്‍ ഇന്നും മഴ മൂലം കളി നടന്നില്ല. ഇതോടെ ഇന്ത്യ ഫൈനലിന് യോഗ്യത നേടി.
മറ്റൊരു സെമി ഫൈനലില്‍ ബംഗ്ലാദേശ് പാകിസ്ഥാനെ തോല്‍പ്പിച്ചു. 6 റണ്‍സിനാണ് പാകിസഥാനെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. നാളെ രാവിലെ 11 മണിക്ക് ആണ് ഫൈനല്‍.

Hot Topics

Related Articles