നാഷണലിസ്റ്റ് കിസ്സാൻ സഭ കോട്ടയം ജില്ലാ പ്രവർത്തക കൺവൻഷൻ കടുത്തുരുത്തിയിൽ ചേർന്നു ; സംസ്ഥാന പ്രസിഡൻ്റ് ജോസ് കുറ്റിയാനിമറ്റം ഉദ്ഘാടനം ചെയ്തു 

കോട്ടയം: നാഷണലിസ്റ്റ് കിസ്സാൻ സഭ കോട്ടയം ജില്ലാ പ്രവർത്തക കൺവൻഷൻ (എൻസിപി ) കടുത്തുരുത്തി കടപ്പൂരാൻ ഹാളിൽ കിസ്സാൻ സഭ ജില്ലാ പ്രസിഡൻ്റ് ജോർജ് മങ്കുഴിക്കരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡൻ്റ്  ജോസ് കുറ്റിയാനിമറ്റം ഉദ്ഘാടനം ചെയ്തു.

Advertisements

എൻ സി പി  സംസ്ഥാന വൈസ് പ്രസിഡന്റും, വനം വകുപ്പ് ചെയർ പേഴ്സണുമായ ലതികാ സുഭാഷ്, എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, എൻ സി പി ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ, സംസ്ഥാന സെക്രട്ടറിമാരായ ടി.വി ബേബി, അഡ്വ.എസ്.ഡി സുരേഷ്ബാബു, സംസ്ഥാന നിർവാഹക സമിതിയംഗം കണക്കാരി അരവിന്ദാക്ഷൻ, എൻ വൈ സി സംസ്ഥാന സെക്രട്ടറി ജിജിത് മൈലക്കൽ, എൻ സി പി  ജില്ലാ സെക്രട്ടറി ചന്ദ്രകുമാർ, വിജയൻ നായർ,ബ്ലോക്ക്‌ പ്രസിഡന്റുമാരായ ജെയ്സൺ കൊല്ലപ്പള്ളി, അമ്മിണിക്കുട്ടൻ കിസ്സാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ്‌ ബ്രൈറ്റ് മാഞ്ഞൂർ,സത്യൻ വി കൃഷ്ണൻ,ജോബി കേളിയംപറമ്പിൽ, അനന്തകൃഷ്ണൻ, മാഹിൻ, അജീഷ് വൈക്കം,ജോയ് ഉപ്പാണി സെലിൻ വയലാ, മാഞ്ഞൂർ തങ്കപ്പൻ,മാഹിൻ അനന്ദകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.പ്രസ്തുത ചടങ്ങിൽ മുതിർന്ന നേതാവ് നാരായണൻ നായരെ ആദരിച്ചു. 2022/2023 അദ്ധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങി വിജയിച്ച അബിയ റിനോഷ് ചെഞ്ചേരി, ജൂവൽ സ്റ്റീഫൻ എന്നീ കുട്ടികളെ മെമെന്റോ നൽകി അനുമോദിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.