മുംബൈ : ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. നിലവിലെ ഇന്ത്യയുടെ ഏക പേസ് ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കാവുന്ന ഹര്‍ദിക് രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ നായകനാവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനോടകം ഇന്ത്യയുടെ ടി ട്വന്റി നായകസ്ഥാനത്തേക്കെത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ലോകകപ്പില്‍ ഹര്‍ദിക്കിന്റെ പ്രകടനം ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണ്ണായകമാവും.
ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യയെ അമിതമായി വിശ്വസിക്കരുതെന്നും ഫിറ്റ്‌നസ് എപ്പോഴും ഭയപ്പെടുത്തുന്ന കാര്യമാണെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് 1983ല്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. ‘പരിക്ക് എല്ലാ കായിക താരങ്ങളുടെയും ജീവിതത്തിന്റെ ഭാരമാണ്. സാഹചര്യം മാറിയിട്ടുണ്ടെന്നതാണ് പ്രതീക്ഷ. ഹര്‍ദിക് പാണ്ഡ്യയെക്കുറിച്ചോര്‍ത്ത് എപ്പോഴും ഭയമുണ്ട്. വളരെ പെട്ടെന്ന് പരിക്കേല്‍ക്കുന്ന താരമാണവന്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ താരങ്ങളും പൂര്‍ണ്ണ ഫിറ്റാണെങ്കില്‍ ഇന്ത്യ അതി ശക്തരായ ടീമായി മാറും’- കപില്‍ ദേവ് പറഞ്ഞു. പുറം വേദനയെത്തുടര്‍ന്ന് ഏറെ നാള്‍ ടീമിന് പുറത്തുനിന്ന കളിക്കാരനാണ് ഹര്‍ദിക്. ശസ്ത്രക്രിയയടക്കം നടത്തി ഏറെക്കാലം വിശ്രമത്തിലായിരുന്നു. പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അവസാന ഐപിഎല്ലിനിടെയിലും പരിക്ക് ഹര്‍ദിക്കിനെ അലട്ടിയിരുന്നു. അവസാന മത്സരങ്ങളില്‍ പന്തെറിയാന്‍ അദ്ദേഹം തയ്യാറായില്ല.ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് കളിക്കുമെങ്കിലും 10 ഓവര്‍ എറിയുന്ന ബൗളറായി പരിഗണിക്കാനാവില്ല.
പാര്‍ട് ടൈം പേസറെന്ന നിലയില്‍ മാത്രമെ ഹര്‍ദിക്കിനെ പരിഗണിക്കാനാവൂ. 10 ഓവര്‍ ഹര്‍ദിക് പന്തെറിഞ്ഞാല്‍ ഹര്‍ദിക്കിന് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടും. ലോകകപ്പ് പൂര്‍ത്തിയാവുന്നതിന് മുൻപ് ഹര്‍ദിക് പരിക്കേറ്റ് പുറത്തായാല്‍ ഇന്ത്യക്ക് നികത്താനാവാത്ത വിടവായി അത് മാറും. നിലവില്‍ ഹര്‍ദിക്കിന്റെ മികച്ച ബാക്കപ്പ് ഇന്ത്യക്കില്ല.ശര്‍ദുല്‍ ഠാക്കൂറിനെ ഹര്‍ദിക്കിന്റെ ബാക്കപ്പായി പരിഗണിക്കുന്നത് ഗുണം ചെയ്യില്ലെന്നുറപ്പാണ്. ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മികച്ചതാണെങ്കിലും സമീപകാലത്തെ ബാറ്റിങ് പ്രകടനം വളരെ മോശമാണ്. സ്ഥിരതയോടെ കളിക്കാനും പന്തുകൊണ്ട് വലിയൊരു ഇംപാക്‌ട് സൃഷ്ടിക്കാനും ഹര്‍ദിക്കിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ജഴ്‌സിയിലെ ഹര്‍ദിക്കിന്റെ പ്രകടനം കണ്ടറിയാം. ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാന്‍ സാധ്യതയുള്ള താരമാണ് ഹര്‍ദിക്.