ജയ്‌സ്വാളും തിലക് വർമ്മയും സഞ്ജുവിനേക്കാൾ കഴിവുള്ളവർ ; ഇരുവരും ചെയ്യുന്നത് ചെയ്യാൻ സഞ്ജുവിനാകില്ല ; തുറന്നു പറഞ്ഞ് മുൻ സെലക്ടർ

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എല്ലാ കാലത്തും മികച്ച താരസമ്പത്ത് ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ പ്രതിഭാശാലികളായ പലര്‍ക്കും ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റുനേടാന്‍ സാധിക്കാറില്ല.ഇത്തരത്തില്‍ ഒതുക്കപ്പെടുന്നുവെന്ന് ആരാധകര്‍ നിരന്തരം പറയുന്ന താരമാണ് സഞ്ജു സാംസണ്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് വലിയ ആരാധക പിന്തുണയുണ്ടെങ്കിലും അതിനൊത്ത പിന്തുണ സെലക്ടര്‍മാരില്‍ നിന്നും ടീം മാനേജ്‌മെന്റില്‍ നിന്നും ലഭിക്കുന്നില്ല.

Advertisements

റിഷഭ് പന്തിനും ഇഷാന്‍ കിഷനും വലിയ പിന്തുണ ലഭിക്കുമ്ബോള്‍ സഞ്ജുവിന് പലപ്പോഴും ടീമിന് വെളിയിലാണ് സ്ഥാനം. ആരാധക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ടീമിലെടുത്താലും കളിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഏകദിന ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടുണ്ട്. ഇഷാന്‍ കിഷനും ടീമില്‍ ഇടം നേടിയിട്ടുള്ളതിനാല്‍ സഞ്ജുവിന് പ്ലേയിങ് 11 സീറ്റ് ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് പറയാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോഴിതാ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളെന്ന് വിലയിരുത്തപ്പെടുന്ന യശ്വസി ജയ്‌സ്വാളും തിലക് വര്‍മയും സഞ്ജു സാംസണെക്കാള്‍ മികച്ചവരാണെന്നും അവര്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കുന്ന ഇംപാക്‌ട് സഞ്ജുവിന് സൃഷ്ടിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ സാബ കരീം. ന്യൂസ് 24നോട് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

സഞ്ജു സാംസണ്‍ എല്ലാ മത്സരത്തിലും പ്ലേയിങ് 11 വേണമെന്നാണ് എന്റെ അഭിപ്രായം. എല്ലാ മത്സരങ്ങളിലും അവന് മികവുകാട്ടാന്‍ സാധിക്കണം. ടീമിലെ മറ്റ് താരങ്ങളെ പ്രകടനമികവുകൊണ്ട് വെല്ലുവിളിക്കാന്‍ സാധിക്കണം. ദൗര്‍ഭാഗ്യവശാല്‍ അവനത് സാധിക്കുന്നില്ല. ഐപിഎല്ലിലെ അവന്റെ പ്രകടനം നോക്കുക. വളരെ മികച്ച പ്രകടനം നടത്തുന്നു. എന്നാല്‍ സ്ഥിരതയില്ല.

യശ്വസി ജയ്‌സ്വാളും തിലക് വര്‍മയും ഈ വര്‍ഷം കാട്ടിയത് സഞ്ജുവില്‍ നിന്ന് കാണണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അത് ഇപ്പോഴും കാണാനാവുന്നില്ല. അവനില്‍ വലിയ പ്രതീക്ഷയാണ് എനിക്കുള്ളത്. കാരണം വലിയ പ്രതിഭയുള്ള ബാറ്റ്‌സ്മാനാണ്. എന്നാല്‍ ആവശ്യമുള്ള സമയത്തുയരാനും സ്ഥിരത കാട്ടാനുമാവുന്നില്ല. അതുകൊണ്ടാണ് അവന് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റ് നേടാനാവാത്തതെന്നാണ് കരുതുന്നത്’-സാബ കരീം പറഞ്ഞു.

സഞ്ജു സാംസണിന്റെ ശൈലിയാണ് അദ്ദേഹത്തിന്റെ ശക്തിയും ദൗര്‍ബല്യവും. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച്‌ കളിക്കുന്ന ബാറ്റ്‌സ്മാനാണ് സഞ്ജു. അവസരത്തിനൊത്ത് ശൈലി മാറ്റാന്‍ സഞ്ജു തയ്യാറാവുന്നില്ല. സുനില്‍ ഗവാസ്‌കറടക്കം സഞ്ജുവിനെ ഉപദേശിച്ച കാര്യം ആദ്യത്തെ 10 പന്തെങ്കിലും നേരിട്ട് പിച്ചിന്റെ സാഹചര്യം മനസിലാക്കി കളിക്കണമെന്നാണ്. എന്നാല്‍ ഈ ഉപദേശമടക്കം സഞ്ജു തള്ളിക്കളയുകയാണ് ചെയ്തത്.

അടിച്ചുകളിക്കുന്ന ശൈലിയാണ് സഞ്ജുവിന് ആരാധകരെ സൃഷ്ടിച്ചത്. സഞ്ജു ബാറ്റുചെയ്യാന്‍ ഇറങ്ങുമ്ബോള്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നതും ഇതേ വെടിക്കെട്ട് ബാറ്റിങ്ങാണ്. പക്ഷെ സഞ്ജുവിന്റെ ഈ ബാറ്റിങ് ശൈലികൊണ്ട് താരത്തിന്റെ കരിയര്‍ പിന്നോട്ട് പോവുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം ലഭിച്ചിട്ടുപോലും അത് മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ഇപ്പോഴും സഞ്ജുവിന് ദേശീയ ടീമില്‍ പകരക്കാരന്റെ റോളാണ്.

ടി20യിലൂടെയാണ് സഞ്ജു ശ്രദ്ധ നേടിയതെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം കളിച്ച ടി20യിലെല്ലാം ഫ്‌ളോപ്പായിരുന്നു. എന്നാല്‍ ഏകദിന ടീമിനൊപ്പം അവസരം ലഭിച്ചപ്പോഴെല്ലാം ഭേദപ്പെട്ട പ്രകടനവും നടത്തി. സഞ്ജു കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കണം. മത്സരം വിജയിപ്പിക്കുന്ന തലത്തിലേക്ക് ബാറ്റിങ് പ്രകടനം മെച്ചപ്പെടുത്തേണ്ടതായുണ്ട്. റിഷഭ് പന്തും ഇഷാനും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അവരെക്കാള്‍ മുന്നിട്ട് നില്‍ക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.

പക്ഷെ ഇത്തരമൊരു പ്രകടനം സഞ്ജുവില്‍ നിന്നുണ്ടാവുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം നടത്തണം. അങ്ങനെ സംഭവിച്ചാല്‍ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും സഞ്ജുവിന് പ്രതീക്ഷ നിലനിര്‍ത്താം. വിന്‍ഡീസില്‍ ഫ്‌ളോപ്പായാല്‍ സഞ്ജുവിന് തിരിച്ചുവരവ് പ്രയാസമായിരിക്കുമെന്നുറപ്പാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.