സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുക്കാത്ത വിവരങ്ങള്‍ ഇന്ന് പുറത്തുവിടും ; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഈ വിവരങ്ങള്‍ സമൂഹം അറിയണം. ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് അടക്കം നല്‍കുമെന്നും മന്ത്രി പറഞ്ഞു. വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്.
മുഴുവൻ അധ്യാപകരും വാക്സിൻ സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ടായിട്ടും ഇത് പാലിക്കുവാൻ അധ്യാപകർ തയ്യാറായിട്ടില്ല.ഈ പശ്ചാത്തലത്തിലാണ് നിലപാടുമായി വിദ്യാഭ്യാസ മന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ കാണിച്ച അതേ കരുതലും ഒരുക്കണങ്ങളും ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോണ്‍ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Advertisements

അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ, കേന്ദ്ര മാര്‍ഗനിര്‍ദേശം നിലവില്‍ വരും മുമ്പ് എത്തിയ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരെ കണ്ടെത്തല്‍ കേരളത്തിന് അതീവ നിര്‍ണായകമാണ്. 22ന് സാമ്പിളെടുത്തവരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനാല്‍ എയര്‍പോര്‍ട്ടുകളിലൂടെ വ്യാപനമുണ്ടാകാനുള്ള സാധ്യതയുണ്ട്

Hot Topics

Related Articles