ജവാദ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 കി.മി. വേഗതയില്‍ തീരം തൊടും ; ജാഗ്രതയോടെ രാജ്യം

ഭുവനേശ്വര്‍: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി രൂപം മാറും. കാറ്റ് നാളെ പുലര്‍ച്ചെയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ മണിക്കൂറില്‍ 100 കി.മി. വേഗതയില്‍ തീരം തൊടുമെന്നാണ് വിലയിരുത്തൽ. ഇതിനെത്തുടര്‍ന്ന് ആന്ധ്രയിലും ഒഡീഷയിലും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) ജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റ് തീരം താെടുന്നതിന് മുൻപ് ആന്ധ്രയുടെ തീരങ്ങളില്‍ കനത്ത മഴ ഉണ്ടാവുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisements

ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന ഭീതിയില്‍ തീരത്തുനിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്. ചുഴലിക്കാറ്റ് ഭീതിയില്‍ ഇതുവരെ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 95 ട്രെയിനുകള്‍ റദ്ദാക്കി. മൂന്നുദിവത്തേക്കാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രക്ഷാപ്രവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇന്നലെ നടന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.

Hot Topics

Related Articles