ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങി വരുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ട സംവിധാനം കേരളത്തില്‍ ഇല്ല; ഡിജിറ്റല്‍ ലോകത്തും സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു; പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങി വരുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ട സംവിധാനം കേരളത്തില്‍ ഇല്ലെന്നും ഡിജിറ്റല്‍ ലോകത്തും സ്ത്രീകള്‍ സംഘടിതമായി അപമാനിക്കപ്പെടുന്നുവെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇതിന് അറുതിവരുത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഇല്ല. വനിതാ കമ്മിഷന്‍ ഉള്‍പ്പടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

Advertisements

കുറ്റപ്പെടുത്തുന്നത് സര്‍ക്കാരിനെ മാത്രമല്ല. സ്വയം വിമര്‍ശനം കൂടിയാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണ്. രണ്ടു വയസുള്ള പെണ്‍കുഞ്ഞ് മുതല്‍ 90 വയസുള്ള മുത്തശിമാര്‍ വരെ ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന നാടായി കേരളം മാറുന്നു.

Hot Topics

Related Articles