കോഴിക്കോട്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് ഡോക്ടറുടെ സ്രവം പരിശോധനക്ക് അയച്ചു. ഇംഗ്ലണ്ടില്‍ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഈൗ മാസം 21നാണ് ഡോക്ടര്‍ ഇംഗ്ലണ്ടില്‍ നിന്ന് കോഴിക്കോട് എത്തിയത്.
Advertisements
ഇദ്ദേഹത്തിന് കൊവിഡ് പോസറ്റീവായ സാഹചര്യത്തിലാണ് സംശയത്തിന്റെ പേരില്‍ സ്രവം പരിശോധനക്ക് അയച്ചതെന്ന് ഡി എം ഒ അറിയിച്ചു. ഡോക്ടറുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളെയെല്ലാം ക്വാറന്റൈന് ചെയ്തിരിക്കുകയാണ്. പരിശോധന ഫലം വരാന്‍ ഒരാഴ്ചയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.