കുതിപ്പിന് മികച്ച താളം ആവശ്യം ; ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പിൽ തിളങ്ങാന്‍ തയ്യാറെടുത്ത് മലയാളികളുടെ അഭിമാന താരം മുരളി ശ്രീശങ്കര്‍

സ്പോർട്സ് ഡെസ്ക്ക് : ലോങ് ജംബില്‍ അവസാന കുതിപ്പിന് മുന്‍പ് മികച്ച താളം കണ്ടെത്താനുള്ള ശ്രമത്തിലാണ് മലയാളി താരമായ മുരളി ശ്രീശങ്കര്‍. ചാട്ടം എപ്പോഴും ഓട്ടത്തിന്റെ താളത്തെ ആശ്രയിച്ചിരിക്കുന്നു. കാള്‍ ലൂയിസ്, മൈക്ക് പവല്‍ എന്നിവരുടെ ഓട്ടത്തില്‍ നമുക്കത് കാണാന്‍ സാധിക്കും. വണ്‍, ടു, ത്രി, ഫോര്‍.സാവധാനം അവര്‍ വേഗത വര്‍ധിപ്പിക്കുന്നതും കുതിക്കുന്നതും കാണാം, ശ്രീശങ്കര്‍ പറയുന്നു.

Advertisements

കഴിഞ്ഞ വെള്ളിയാഴ്ച ലോസാനില്‍ നടന്ന ഡയമണ്ട് ലീഗില്‍ തന്റെ മികവിനൊത്ത് ഉയരാന്‍ ശ്രീശങ്കറിന് സാധിച്ചിരുന്നില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ ശ്രീശങ്കറിന് 7.88 മീറ്റര്‍ ദൂരമാണ് കുറിക്കാനായത്. ലൊസാനിലെ കാലാവസ്ഥയും വെല്ലുവിളിയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“എനിക്ക് രണ്ട് ജാക്കറ്റുകള്‍ ധരിക്കേണ്ടതായി വന്നു. ഞാന്‍ ടെന്റോഗ്ലോയോട് സംസാരിച്ചു, അദ്ദേഹം ഒളിംബിക് ചാമ്പ്യനാണ്. തണുപ്പ് കൂടുതലാണെന്നായിരുന്നു ടെന്റോഗ്ലോയും പറഞ്ഞിരുന്നത്. ഭുവനേശ്വരിലെ 43 ഡിഗ്രി ചൂടില്‍ നിന്നാണ് ഞാന്‍ എത്തിയത്. വിപരീതമായുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടുക എന്നത് ദുഷ്കരമായിരുന്നു,” ശ്രീശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീശങ്കറിന്റെ മികച്ച വ്യക്തിഗത പ്രകടനം 8.41 മീറ്ററാണ്. ദേശീയ റെക്കോര്‍ഡിനേക്കാള്‍ ഒരു മീറ്റര്‍ മാത്രമാണ് കുറിവ്. പക്ഷെ ലൊസാനില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

എന്നാല്‍ കാലാവസ്ഥയെ ഒരു കാരണമാക്കി ചൂണ്ടിക്കാണിക്കാന്‍ ശ്രീശങ്കര്‍ താല്‍പ്പര്യപ്പെടുന്നില്ല. താരം ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ മികവ് പുലര്‍ത്താനാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തേടുന്നത്. അടുത്ത മാസം ബുഡാപാസ്റ്റില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലും സമാനമാണ് കാലാവസ്ഥയെങ്കില്‍ എന്തൊക്കെ ചെയ്യാനാകും.

വിജയനഗറിലെ ഇൻസ്‌പയര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ടിലായിരുന്ന പരുക്കിനെ തുടര്‍ന്ന് ശ്രീശങ്കര്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യമാണ് താരത്തിന് പരുക്കേറ്റത്. എന്നാല്‍ തിരിച്ചുവരവ് വളരെ നന്നായി സംഭവിച്ചെന്ന് ശ്രീശങ്കര്‍ പറഞ്ഞു.

Hot Topics

Related Articles