ലക്ക് തേടി ലുക്ക് മാറ്റി രോഹിത് ; വിൻഡീസിനെതിരായ പരമ്പരയ്ക്ക് എത്തിയത് പുതിയ ലുക്കിൽ ; ലുക്കിലല്ല കാര്യമെന്ന് സോഷ്യൽ മീഡിയ

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശര്‍മ താടി പൂര്‍ണമായി വടിച്ച്‌ പുതിയ ലുക്കില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റിൻഡീസിനെതിരെ ടീം കളിക്കാനിരിക്കെയാണ് നായകൻ പുതിയ ലുക്ക് സ്വീകരിച്ചിരിക്കുന്നത്.ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സീസണ്‍ തുടങ്ങിയിരിക്കുകയാണ്. 2023 ഐസിസി ലോകകപ്പ് നടക്കാനിരിക്കുകയുമാണ്. അതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തി ആത്മവിശ്വാസം നേടാനുള്ള ശ്രമത്തിലാണ് രോഹിതും സംഘവും.

Advertisements

വെസ്റ്റിൻഡീസിലെ പരമ്പരയ്ക്കായി ബാര്‍ബഡോസിലെത്തിയ ടീം ബീച്ച്‌ വോളി കളിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സ്ഥിരമായി താടി വെക്കാറുള്ള രോഹിത് ക്ലീൻ ഷേവ് ചെയ്താണ് ചിത്രത്തിലുള്ളത്.വെസ്റ്റിൻഡീസിനെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. മൂന്നു ഏകദിനങ്ങളും അഞ്ച് ടി 20 മത്സരങ്ങളും കളിക്കും. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി ഒരാഴ്ചത്തെ പരിശീലന ക്യാമ്പില്‍ താരങ്ങള്‍ പങ്കെടുക്കും. പരിശീലന മത്സരങ്ങളും കളിക്കും. ജൂലൈ 12നാണ് ആദ്യ ടെസ്റ്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലുക്ക് മാറ്റിയെങ്കിലും ലക്ക് വീണ്ടെടുക്കാൻ രോഹിതിനാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിതിന്റെ കീഴില്‍ ടീം കളിച്ച ടി20 ലോകകപ്പിലും ലോകടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലിലും വിജയിക്കാനായിരുന്നില്ല. ഇനി സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പാണ് ബാക്കിയുള്ളത്. ലോകടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലില്‍ ആസ്‌ത്രേലിയയോട് തോല്‍വിയേറ്റു വാങ്ങിയ ശേഷം ചേതേശ്വര്‍ പൂജാര, ഉമേഷ് യാദവ് എന്നിവര്‍ക്ക് ടെസ്റ്റ് ടീമില്‍ ഇടംനഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോ2െ യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്ക്‌വാദ്, മുകേഷ് കുമാര്‍ എന്നീ യുവതാരങ്ങള്‍ക്ക് തങ്ങളുടെ ആദ്യ ടെസ്റ്റ് അവസരം ലഭിച്ചിരിക്കുകയാണ്. അതിനിടെ, മികച്ച പ്രകടനം നടത്തിയ അജിങ്ക്യാ രഹാനെ ഉപനായകനായി വൻ തിരിച്ചുവരവ് നടത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.